9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

അഗത്തിയിൽ എൽ.പി.ജി വിതരണം പ്രതിസന്ധിയിൽ: ജനങ്ങൾ നേരിടുന്നത് കടുത്ത ദുരിതം

അഗത്തി: അഗത്തി ദ്വീപിലെ എൽ.പി.ജി (LPG) ഗ്യാസ് വിതരണം ക്രമരഹിതമായത് ഉപഭോക്താക്കളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള ഡെലിവറി ചാർജ് (Home Delivery Charges) ഉൾപ്പെടെ പൂർണ്ണ തുകയും നൽകിയിട്ടും, സമയബന്ധിതമായി ഗ്യാസ് ലഭ്യമാക്കുന്നതിൽ വിതരണക്കാരായ പ്രാദേശിക സൊസൈറ്റിക്ക് ഗുരുതര വീഴ്ച സംഭവിക്കുന്നതായാണ് പരാതി.

ഗ്യാസ് സിലിണ്ടർ പണം നൽകി വാങ്ങുന്നത് ഉപഭോക്താവിന്റെ നിയമപരമായ അവകാശമാണ്. എന്നാൽ, എന്തോ ഔദാര്യം നൽകുന്ന മട്ടിലാണ് വിതരണക്കാർ പെരുമാറുന്നത്. ബുക്ക് ചെയ്ത് കഴിഞ്ഞാൽ 15 മുതൽ 20 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, “വാഹനം റിപ്പയറിലാണ്”, “ജീവനക്കാരില്ല” തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണ് അധികൃതർ.

ഉപഭോക്താക്കൾ അറിയേണ്ടതും പ്രതികരിക്കേണ്ടതുമായ കാര്യങ്ങൾ:

ഇത് ഔദാര്യമല്ല, പണം നൽകുന്ന അവകാശമാണ്: നമ്മൾ നൽകുന്ന ബിൽ തുകയിൽ വീടുകളിൽ എത്തിച്ചു നൽകാനുള്ള ഡെലിവറി ചാർജ് ഉൾപ്പെട്ടിട്ടുണ്ട്.

•ചോദ്യം ചെയ്യാതെ വാങ്ങുന്നത് അനീതി വളർത്തുന്നു:
വിതരണക്കാർ ന്യായങ്ങൾ പറയുമ്പോൾ, ഉപഭോക്താക്കൾ മിണ്ടാതെ സൊസൈറ്റിയിൽ നേരിട്ടുപോയി സ്വന്തം ചെലവിൽ ഗ്യാസ് ചുമന്നുകൊണ്ടുപോരുന്ന പ്രവണത ഉള്ളതുകൊണ്ടാണ് ഈ തോന്നിവാസം ഇവിടെ ഒരു തുടർക്കഥയാവുന്നത്. ജനങ്ങൾ ചോദ്യം ചെയ്യാതെ ഇത് സഹിക്കുന്നത് ഇത്തരം അനാസ്ഥകൾക്ക് വളം വെച്ചുകൊടുക്കുകയാണ്.

ഗോഡൗണിൽ നിന്ന് നേരിട്ട് വാങ്ങിയാൽ പണം തിരികെ നൽകണം: സാങ്കേതിക തടസ്സങ്ങൾ കാരണം ഉപഭോക്താവ് നേരിട്ട്
സിലിണ്ടർ കൈപ്പറ്റുകയാണെങ്കിൽ, ബില്ലിലെ ഡെലിവറി ചാർജ് തുക ഏജൻസി ഉപഭോക്താവിന് തിരികെ നൽകാൻ നിയമപരമായി ബാധ്യസ്ഥരാണ്.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ദുരിതം. പണം വാങ്ങി കൃത്യമായ സേവനം നൽകാൻ സൊസൈറ്റിക്ക് സാധിക്കുന്നില്ലെങ്കിൽ, ഈ ചുമതല കാര്യക്ഷമമായി നടപ്പിലാക്കാൻ ശേഷിയുള്ള മറ്റ് ബദൽ ഏജൻസികളെ ഏൽപ്പിക്കാൻ ലക്ഷദ്വീപ് ഭരണകൂടവും സിവിൽ സപ്ലൈസ് വകുപ്പും തയ്യാറാകണം.

തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ മൗനം പാലിക്കാതെ, ടോൾ ഫ്രീ നമ്പറുകളിലും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനും (SDM) രേഖാമൂലം പരാതി നൽകാൻ ജനങ്ങൾ മുന്നോട്ടുവരണം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles