10 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നെന്മാറയിൽ നെൽവിത്ത് വിതക്കാൻ ഹൈസ്പീഡ് ഡ്രോൺ.ഒരേക്കർ ചെറുവിത നടത്താൻ ഏഴു മിനിറ്റ് മാത്രം!ജില്ലയിൽ ഡ്രോൺ ഉപയോഗിച്ച് ചേറ്റു വിത നടത്തുന്നത് ആദ്യം.

നെന്മാറ കൃഷിഭവൻ്റെ നേതൃത്വത്തിൽ കണ്ണോട് കളത്തിൽ കെ. ഭാസ്കരൻ്റെ ഉടമസ്ഥതയിലുള്ള 12.5 ഏക്കർ സ്ഥലത്താണ് ഹൈസ്പീഡ് ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതച്ചത്. പരമ്പരാഗത കൃഷി രീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് കൃഷി കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിത്ത് വിതക്കൽ നടപ്പിലാക്കിയത്. ഡ്രോൺ മുഘേനയുള്ള വിത നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. സി. സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രെസിഡൻ്റ് പ്രബിത ജയൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. എൽദോ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. ഗോകുൽദാസ്, സൗമ്യ വിജയ്, വാർഡ് അംഗം ഗ്രീഷ്മ ദാസ്, കൃഷി ഓഫീസർ എസ്. കൃഷ്ണ, അസിസ്റ്റൻ്റ് കൃഷി ഓഫിസർ സി.സന്തോഷ്, കൃഷി അസ്സിസ്റ്റൻ്റുമാരായ കെ. പ്രകാശ്, വി. ലിഖിത, കർഷകരായ കെ. ഭാസ്കരൻ, എ. എൻ. പ്രസാദ്, എൻ. ജി. ഭൂപതി, വിവിധ പാടശേഖര സമിതി ഭാരവാഹികൾ കർഷകർ എന്നിവർ പങ്കെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles