കോന്നി:പുനലൂർ മൂവാറ്റു പുഴ സംസ്ഥാന പാതയിൽ കൂടലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്കെ.ജയകുമാർ സഞ്ചരിച്ച കാറിടിച്ച് വിദ്യാർഥി മരിച്ചു.കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥിയായ ഇളകൊള്ളൂർകുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്.
രാവിലെ ഒൻപതോടെയായിരുന്നു അപകടം. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റകൃഷ്ണനന്ദുവിനെ ഉടൻകോന്നിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Views Today : 9
Total views : 44002