തിരുവനന്തപുരം: നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യത്തിന് വകമാറ്റിയെന്ന കേസിൽ ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ പിടിയിൽ. ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
5,000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
നൊങ്കംപാക്കം സർക്കാർ ആഗുപത്രിയിലേക്കാണ് പ്രേംകുമാറിനെ പ്രവേശിപ്പിച്ചത്. കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി അടുത്ത മാസം 29ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.


Views Today : 8
Total views : 44001