9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നെടുമ്പാശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു. സുഹൈലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞ ശേഷമാകും കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുക. മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും വീട്ടിലെത്തി പോലീസ് മൊഴിയെടുക്കും. പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് ഉൾപ്പെടയുള്ള കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടമുണ്ടായ സമയത്ത് വാഹനമോടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യലഹരിയിൽ തന്നെയാണ് സുഹൈൽ വാഹനം ഓടിത്തിരുന്നതെന്ന കാര്യം രക്ത പരിശോധനയിൽ വ്യക്തമായി. സഹയാത്രികർ വാഹനമോടിക്കുന്നതിൽ നിന്നും സുഹൈലിനെ തടഞ്ഞതുമില്ലെന്നാണ് കണ്ടെത്തൽകേസില്‍ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. അപകട നേരത്തെ നിര്‍ണായക വിവരങ്ങൾ പതിഞ്ഞ ഇവന്‍റ് ഡാറ്റാ റെക്കോഡറിന്‍റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം ജാമ്യം നൽകിയാൽ, പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാൽ, ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി പരിഗണിച്ചില്ല.

അപകടമുണ്ടായ, വിമാനത്താവള റോഡിൽ പോലീസ്പരിശോധന നടന്നിരുന്നു. റോഡിന്‍റെ ഡിസൈൻ, നിര്‍മാണം എന്നിവ അപകടത്തിന് ഇടയാക്കിയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. മോട്ടോര്‍ വാഹനവകുപ്പ്, റോഡ് പരിപാലചുമതലയുള്ള സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു. റോഡിൽ വേഗത നിയന്ത്രണത്തിന് ക്രമീകരണം ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പര്‍ പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പോലീസ് സിയാലിനോട് നിര്‍ദേശിച്ചിരുന്നു.

ഒക്ടോബർ 11 ന് പുലർച്ചെ 1.30-ഓടെയാണ് മൂന്നു പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടമുണ്ടായത്. കർണാടകയിലെ കുടക് സ്വദേശി ഇയ്യാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവർ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് സുഹൈൽ ഓടിച്ച മിനികൂപ്പർ ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ സുഹൈലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുഹൈല്‍ മദ്യപിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അപകടത്തിന്റെ സാഹചര്യങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്
.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles