ചാലിയാർ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ കാല്‍വഴുതി വീണ് യുവാവ് ഒഴുക്കില്‍ പെട്ടു. വാഴക്കാട് ഊർക്കടവ് പാലത്തിന് സമീപമാണ് സംഭവം.
പുഴയില്‍ മീൻ പിടിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാല് വഴുതി വെള്ളത്തിലേക്ക് വീണ യുവാവ് ശക്തമായ ഒഴുക്കില്‍ പെട്ട് പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പുഴയിലെ ശക്തമായ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നതേയുള്ളൂ….


Views Today : 16
Total views : 44009