തിരുവനന്തപുരം: എസ്എംഎ മരുന്നു വിവാദത്തിൽ മുൻ മന്ത്രിമാരായ പി.കെ.ശ്രീമതി, കെ.കെ. ഷൈലജ, വീണാ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ഗുണത്തേക്കാൾ ഏറെ രാഷ്ട്രീയമായി തിരിച്ചടിയായെന്ന വിലയിരുത്തലിൽ സിപിഎം.ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാടു മറന്നുകൊണ്ടുള്ള പ്രതികരണമാണു മുൻ മന്ത്രിമാർ നടത്തിയത്. മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടു രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിനു പകരം പരീക്ഷണ വാദം ഉയർത്തിയതിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ആവശ്യമായ തയാറെടുപ്പുകളോടെയല്ല മൂവരും പത്രസമ്മേളനം നടത്തിയതെന്നുമാണു നേതാക്കളുടെ വിമർശനം.കെ. മുരളീധരൻ ആരോഗ്യമന്ത്രിയായി ചുമതലയേറ്റെടുത്തശേഷമാണു പ്രശ്നങ്ങൾ തുടങ്ങിയതെന്നായിരുന്നു കഴിഞ്ഞ ദിവസം മുൻ മന്ത്രിമാർ പത്രസമ്മേളനം നടത്തി പറഞ്ഞത്. ഇതിനെതിരെ മന്ത്രി കെ. മുരളീധരൻ കടുത്ത ഭാഷയിലാണു പ്രതികരിച്ചത്. മരുന്ന് ഗുണനിലവാരം ഉള്ളതാണെന്നു ഡോക്ടർമാരുടെ സംഘം ഉറപ്പുവരുത്തിയെന്നും അതുകൊണ്ടു തന്നെ തീരുമാനം മാറ്റില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.


Views Today : 14
Total views : 44007