10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ

ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോർത്തേൺ പേർഷ്യൻ കടലിടുക്കിലൂടെ അനധികൃതമായി എണ്ണയുമായി പോയ നാല് കപ്പലുകൾ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. ആക്രമണത്തിൽ കപ്പലുകൾക്ക് തീപിടിച്ചു. ഹോർമുസിൽ മൈനുകളിൽ തട്ടി മൂന്നു കപ്പലുകൾക്ക് തീപിടിച്ചെന്നും ഇറാൻ അറിയിച്ചു.
21 ഇന്ത്യക്കാരുമായി പോയ എം.ടി എഐ ദാസ്മ എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഒമാനിലെ ബുഖാ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. നിലവിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോനവാൾ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles