9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഹരിപ്പാട്ടെ രണ്ട് വയസുകാരൻ്റെ മരണം; വിവരം അറിയിച്ചിട്ടും ഭാവ വ്യത്യാസമില്ലാതെ അമ്മ, കൗൺസലിംഗ് നൽകും

ആലപ്പുഴ | ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ ദമ്പതികളുടെ നവജാത ശിശുവിനെ സിഡബ്ല്യുസി ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി. നവജാത ശിശുവിനെ ശിശുക്ഷേമസമിതിക്ക് വിട്ടുനൽകില്ലെന്നും വീട്ടിലേക്ക് പോകണമെന്നും മാതാവ് താര നിലപാടെടുത്തതോടെയാണ് പ്രതിസന്ധി. ഇന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല രണ്ട് വയസുകാരന്റെ വീട് സന്ദർശിക്കും.

രാജേഷ് – താര ദമ്പതികളുടെ ഏഴ് കുട്ടികളിൽ രണ്ട് ആൺകുട്ടികളാണ് മരിച്ചത്. നാല് പെൺകുട്ടികളെ ഇതിനോടകം സിഡബ്ല്യുസി ചൈൽഡ് ഹോമിലേക്ക് മാറ്റി. നവജാതശിശു ദമ്പതികൾക്ക് ഒപ്പം സുരക്ഷിതമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാൽ, ഇതിന് മാതാവിന്റെ സമ്മതം വേണം. ഇന്നലെ അമ്മ താരയുമായി സിഡബ്ല്യുസി അധികൃതർ സംസാരിച്ചെങ്കിലും വിസമ്മതം അറിയിക്കുകയായിരുന്നു.

കുട്ടിയെ വിട്ടുതരില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം. ഇതിൽ സിഡബ്ല്യുസി എതിർപ്പറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടി്നറെ അടിസ്ഥാനത്തിൽ കുട്ടിയെ ഏറ്റെടുക്കുന്നതിനായി നിയമോപദേശം തേടുകയാണ് സിഡബ്ല്യുസി. അതേസമയം, രണ്ട് വയസുകാരന്റെ മരണം ഇന്നലെയാണ് താരയെ അറിയിച്ചത്. സ്വന്തം കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും അമ്മയ്ക്ക് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. താരയ്ക്ക് ഉടൻ കൗൺസലിംഗ് നൽകാനാണ് തീരുമാനം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഉടൻ ബാലാവകാശ കമ്മീഷന് റിപ്പോർട്ട് കൈമാറും.

രാജേഷ് – താര ദമ്പതികളുടെ ഏഴ് കുട്ടികളിൽ ആറാമത്തെ ആളായിരുന്നു രണ്ടുവയസ്സുകാരൻ രാഹുൽ. കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ മൃതദേഹവുമായി രാജേഷ് ആദ്യമെത്തിയത് ഹരിപ്പാട് ഡാണാപ്പടിയിലെ ബന്ധുവീട്ടിലാണ്. ആരുമറിയാതെ മൃതദേഹം ഇവിടെ മറവ് ചെയ്യാനായിരുന്നു ശ്രമം. പിന്നീട് നാട്ടുകാർ ഇടപ്പെട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പോഷകാഹര കുറവ് മൂലമുണ്ടായ അസുഖങ്ങളാണ് മരണ കാരണമെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ കുഞ്ഞിന് ജന്മനാ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബത്തിൽ സർപ്പ ദോഷത്താൽ ഒരു മരണം ഉണ്ടാകുമെന്ന വിധിയുടെ ഫലത്താലാണ് കുട്ടി മരിച്ചതെന്നുമായിരുന്നു പിതാവ് രാജേഷിന്റെ വിചിത്ര വാദം.

ഒമ്പത് വർഷം മുമ്പ് മൂന്നര മാസം പ്രായമുള്ള ഒരു കുട്ടിയും മരിച്ചിരുന്നു. ആരെയും അറിയിക്കാതെ ബന്ധുവീട്ടിൽ മൃതദേഹം മറവ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടി മരിച്ചതിന് ഔദ്യോഗിക രേഖകളില്ല. കുട്ടികളെ ഉപയോഗിച്ച് മാതാപിതാക്കൾ പണം പിരിച്ചെന്നും ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കിയെന്നും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കുട്ടികളുടെ മുന്നിലിരുന്ന് മാതാപിതാക്കൾ സ്ഥിരമായി മദ്യപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles