9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പ്രാഥമിക വിദ്യാഭ്യാസഘട്ടം മുതല്‍ തന്നെ കുട്ടികളെ സ്വന്തം ശരീരത്തെക്കുറിച്ച് ബോധവത്കരിക്കണമെന്നും നല്ല സ്പര്‍ശം, മോശമായ സ്പര്‍ശം എന്നിവ പഠിപ്പിക്കണമെന്നും സുപ്രിംകോടതി. ക്ലാസ്മുറി, ഹോസ്റ്റല്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാലസുരക്ഷാ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ചൂഷണം ചെയ്യപ്പെടുന്നതായോ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെക്കുറിച്ചോ കുട്ടികള്‍ അറിയിച്ചാല്‍ ഉചിതമായി പ്രതികരിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കുട്ടികളെ ചൂഷണംചെയ്യുന്നതിനെതിരേ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തുടര്‍ച്ചയായി ബോധവത്കരണം നടത്തണം. സൗജന്യ കൗണ്‍സലിങ്, മാനസിക പിന്തുണ, കുറ്റകൃത്യത്തിന് വിധേയമാകുന്നവര്‍ക്ക് ചികില്‍സ തുടങ്ങിയവയും ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരേയുള്ള ഓണ്‍ലൈന്‍ ലൈംഗിക ചൂഷണ സാമഗ്രികള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിംകോടതിയുടെ സുപ്രധാന നിര്‍ദേശങ്ങള്‍. ഈ വിഷയത്തില്‍ കൈക്കൊള്ളേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജസ്റ്റിസുമാരായ ജെ ബി പര്‍ദീവാല, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണം തടയാനുള്ള 2024ലെ ഉത്തരവ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹരജിയിലെ വിധിയിലാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍. സൈബറിടങ്ങളില്‍നിന്ന് കുട്ടികളുടെ ലൈംഗികചൂഷണ ദൃശ്യങ്ങള്‍ കണ്ടെത്തി നീക്കണമെന്നും കഴിഞ്ഞദിവസത്തെ വിധിയില്‍ സുപ്രിംകോടതി നിര്‍ദേശമിറക്കി.

സ്‌കൂളുകളില്‍ പ്രായത്തിനനുസൃതമായ ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റല്‍ സുരക്ഷ പരിശീലനവും ഉള്‍പ്പെടുത്തണമെന്നും കുട്ടികളെ ലക്ഷ്യമിട്ടുള്ള ഗ്രൂമിങ്, ലൈംഗിക ചൂഷണം, ഓണ്‍ലൈന്‍ പീഡനം എന്നിവയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കണമെന്നും മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളുടെ പ്രചാരണം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതിക പ്ലാറ്റ്‌ഫോമുകളും ഏകോപിതമായി പ്രവര്‍ത്തിക്കണം. ഓണ്‍ലൈന്‍ ബാല ലൈംഗിക ചൂഷണ ഉള്ളടക്കത്തിനെതിരേ സ്വീകരിച്ച നടപടികളുടെ പുരോഗതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 10നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles