10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഡാറ്റ ആവശ്യമില്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച്‌ എയര്‍ടെല്‍.

ന്യൂഡൽഹി: മൊബൈല്‍ ഡേറ്റ ആവശ്യമില്ലാതെ ഉയര്‍ന്ന താരിഫിലുള്ള പ്ലാനുകള്‍ എടുക്കേണ്ടി വരുന്നവർക്ക് ആശ്യസിക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കര്‍ശ്ശന നിര്‍ദ്ദേശത്തിന്റെ പിന്നാലെ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ടെല്‍. മൊബൈല്‍ ഡാറ്റ ഉപയോഗിക്കാതെ കോളുകളും എസ്‌എംഎസും മാത്രം ആവശ്യമുള്ളവര്‍ക്കായി മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചത്.

185, 203, 206 നിരക്കുകളിലുള്ള വോയ്സ്-ഓണ്‍ലി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്ലാനുകള്‍ ലഭ്യമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് അനുവദിച്ച ഒക്ടോബര്‍ 21ലെ സമയപരിധി അവസാനിക്കാനിരിക്കെയാണ് നടപടി. മൂന്ന് പ്ലാനുകളിലും അണ്‍ലിമിറ്റഡ് ലോക്കല്‍, നാഷണല്‍ കോളുകളും ആകെ 300 എസ്‌എംഎസും ലഭിക്കും. മൊബൈല്‍ ഡാറ്റ ഉള്‍പ്പെടുത്തിയിട്ടില്ല. വാലിഡിറ്റിയിലാണ് പ്രധാന വ്യത്യാസം. 185യുടെ പ്ലാനിന് 28 ദിവസമാണ് കാലാവധി.

203-രൂപയുടെ പ്ലാനില്‍ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഒരു കലണ്ടര്‍ മാസമാണ് 206 രൂപയുടെ പ്ലാനിന്റെ കാലാവധി. അതായത്, 28 ദിവസത്തിലൊരിക്കല്‍ റീചാര്‍ജ് ചെയ്യുന്നതിന് പകരം പ്രതിമാസ തീയതി അടിസ്ഥാനമാക്കി റീചാര്‍ജ് ക്രമീകരിക്കാം. വോയിസ് കോളുകള്‍ക്ക് മാത്രമായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ മാറ്റം.

കോളുകള്‍ക്കായി മാത്രം മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കും ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും പുതിയ പ്ലാനുകള്‍ പ്രയോജനപ്പെടും. ആവശ്യമില്ലാത്ത ഡാറ്റ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്ന പാക്കുകള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും. വോയ്സ്, എസ്എംഎസ് സേവനങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നാണ് ട്രായിയുടെ നിര്‍ദ്ദേശം. എയര്‍ടെല്‍ ആപ്പില്‍ പുതിയ പ്ലാനുകള്‍ ലഭ്യമാണ്.

എയര്‍ടെല്‍ ട്രായ് നിര്‍ദ്ദേശം നടപ്പിലാക്കിയതോടെ മറ്റു സ്വകാര്യ കമ്പനികളായ ജിയോയും വിഐയും പ്രതിരോധത്തിലായിട്ടുണ്ട്. ഒക്ടോബര്‍ 21നകം കുറഞ്ഞ തുകയുടെ പ്ലാന്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് പാലിച്ചില്ലെങ്കില്‍ ട്രായി പിഴശിക്ഷ അടക്കം ചുമത്തിയേക്കും. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ പുതിയ പ്ലാനുകള്‍ ഈ കമ്പനികള്‍ പുറത്തിറക്കിയേക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles