9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഓപ്പൺ എഐ ബഹിഷ്‌കരിക്കാൻ ഗണിതശാസ്ത്രജ്ഞരുടെ കൂട്ടായ്മ

ടെക് ഡെസ്ക്: സ്വന്തമായി 377 ഗണിതശാസ്ത്ര പ്രശ്നങ്ങളും 700-ലധികം ഫലങ്ങളും കണ്ടെത്തി പുറത്തുവിട്ട ചാറ്റ്‌ജിപിറ്റിയുടെ നടപടിക്കെതിരെ ആഗോള ഗണിതശാസ്ത്ര സമൂഹം പ്രതിഷേധത്തിലേക്ക്. നിർമ്മിത ബുദ്ധി (AI) മേഖലയിലെ മുൻനിര കമ്പനിയായ ഓപ്പൺ എഐയെ ബഹിഷ്‌കരിക്കണമെന്നും അവരുമായുള്ള എല്ലാവിധ സഹകരണങ്ങളും അവസാനിപ്പിക്കണമെന്നും ‘അസോസിയേഷൻ ഫോർ ഹ്യൂമൻ മാത്മാറ്റിക്സ്’ ഗണിത ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു.
ഗണിതശാസ്ത്രത്തിലെ ഏറ്റവും സങ്കീർണ്ണവും പരിഹരിക്കപ്പെടാത്തതുമായ ‘നവീയർ-സ്റ്റോക്സ് മില്ലേനിയം പ്രൈസ്’ പ്രശ്നം തങ്ങളുടെ ആന്തരിക മോഡൽ പരിഹരിച്ചതായി കഴിഞ്ഞ മാസം ഓപ്പൺ എഐ അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് 377 ഗണിത പ്രശ്നങ്ങളുടെ കണ്ടെത്തലുകളും 700-ലധികം ഫയലുകളും കമ്പനി പുറത്തുവിട്ടത്.
എന്നാൽ ഗണിതശാസ്ത്ര സമൂഹം ആവശ്യപ്പെടാത്ത ഇത്തരം ഗവേഷണങ്ങളും സാങ്കേതിക പ്രകടനങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളുടെ വിശ്വാസ്യത തകർക്കുന്നുവെന്നാണ് കൂട്ടായ്മയുടെ പ്രധാന വിമർശനം. പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഹോസ്റ്റ് ചെയ്യുന്ന സ്വതന്ത്ര ഉപദേശക സമിതിയുടെ നിർദ്ദേശങ്ങൾ പോലും കമ്പനി അവഗണിച്ചതായി ഇവർ ആരോപിക്കുന്നു. മനുഷ്യരായ ഗവേഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനോ കൃത്യത പരിശോധിക്കാനോ സാധിക്കാത്ത വാദങ്ങളാണ് എഐ ഉത്പാദിപ്പിക്കുന്നതെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
അതേസമയം, ഉയർന്നു വന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഓപ്പൺ എഐ രംഗത്തെത്തിയിട്ടുണ്ട്. ഉപദേശക സമിതിയുമായി കൃത്യമായ ചർച്ച നടത്തി അവരുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് പുതിയ ഫലങ്ങൾ പുറത്തുവിട്ടതെന്ന് കമ്പനി വ്യക്തമാക്കി. പുതിയ കണ്ടെത്തിയ ഫലങ്ങൾ ഗീത്ഹബ് (GitHub) വഴി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, കമ്പ്യൂട്ടർ വഴി പരിശോധിക്കാൻ സാധിക്കുന്ന ‘ലീൻ പ്രോഗ്രാമിംഗ്’ ഭാഷയാണ് ഇതിനായി ഉപയോഗിച്ചതെന്നും കമ്പനി വിശദീകരിച്ചു.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles