തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേള മല്‍സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് കനത്ത കാറ്റിലും മഴയിലും മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിക്ക്. കയിക മേള നടക്കുന്ന സ്ഥലത്ത് കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. പത്തോളം വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് വിവരം. തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സിലാണ് അപകടം ഉണ്ടായത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിങ് അടക്കമുള്ള മല്‍സരങ്ങളാണ് തൃശൂരില്‍ നടക്കുന്നത്.
നെയ്യാറ്റിൻകരയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം: കുന്നത്തുകാലിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
വീട് നിർമാണ ജോലിക്കിടെയാണ് അപകടം. പരിക്കേറ്റവർ ചികിത്സയിലാണ്.
തിരുവനന്തപുരം പൊന്മുടിയിലും ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റു. വനം വകുപ്പ് താൽക്കാലിക ജീവനക്കാരൻ പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (മണിയൻ – 67) നാണ് മിന്നലേറ്റത്. പാർക്കിങ് ഏരിയയിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് മഴയും ഇടിമിന്നലും ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



Views Today : 17
Total views : 44010