കോട്ടയം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ കഴിഞ്ഞപത്തുവർഷത്തിനിടെ വൻ വർധന. 2016 ഏപ്രിലിൽ സംസ്ഥാനത്ത്പ്രവർത്തിച്ചിരുന്നത് വെറും29ബാറുകളാ യിരുന്നെങ്കിൽ 2026ഏപ്രിലിൽ ഇത് 903 ആയി ഉയർന്നു. നിലവിൽ 57 പഞ്ചനക്ഷത്ര ബാർ ഹോട്ടലുകളും 308 നാല് നക്ഷത്ര ഹോട്ടലുകളും 512 മൂന്ന്നക്ഷത്രഹോട്ടലുകളുമാണ് സംസ്ഥാനത്തുള്ളത്.
ബാറുകളുടെഎണ്ണംവർധിച്ചതോടെ ഒരേ ടൗണിൽ പോലും പരസ്പരം തൊട്ടടുത്തായി നിരവധിബാറുകൾപ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി. വിൽപ്പന കൂട്ടുന്നതിനായി ചില ബാറുകൾനിശ്ചിതസമയത്തിന്മുൻപേതുറക്കുന്നതടക്കമുള്ളനിയമലംഘനങ്ങൾനടത്തുന്നതായാണ് ആരോപണം. ഇത്തരംനിയമലംഘനങ്ങൾക്ക്എക്സൈസ്ഉദ്യോഗസ്ഥരുടെ ഒത്താശ തേടുന്നതും കൈക്കൂലി നൽകുന്നതുമാണ് പതിവെന്ന ആരോപണവും ഉയരുന്നു.
29 ബാറുകളിൽ നിന്ന് 903ലേക്ക്
2014ലെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 730 ബാറുകളുടെ എണ്ണം 29 ആയി ചുരുങ്ങിയിരുന്നു.പഞ്ചനക്ഷത്രപദവിയുള്ളഹോട്ടലുകൾക്ക് മാത്രമായിരുന്നു അന്ന് ബാർ ലൈസൻസ്അനുവദിച്ചിരുന്നത്. ഇതോടെ രണ്ട്, മൂന്ന്, നാല് നക്ഷത്ര പദവികളുള്ള 701 ബാറുകളുടെ ലൈസൻസ് റദ്ദാക്കി. പല സ്ഥാപനങ്ങളും പൂട്ടുകയുംചിലത്ബിയർ-വൈൻ പാർലറുകളായി മാറുകയും ചെയ്തു.
അന്ന്ശേഷിച്ച29പഞ്ചനക്ഷത്ര ബാറുകളാണ് 2016 ഏപ്രിലിൽ സംസ്ഥാനത്ത്പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് നയത്തിൽ വന്ന മാറ്റങ്ങളോടെ ബാറുകളുടെ എണ്ണംകുത്തനെ ഉയർന്നു.
അതേസമയം, ബാറുകളുടെ എണ്ണത്തിലുണ്ടായവർധനയ്ക്ക് ആനുപാതികമായി സർക്കാർ മദ്യശാലകളുടെ എണ്ണംവർധിച്ചിട്ടില്ല.ബെവറേജസ് കോർപ്പറേഷന്റെ 285 ചില്ലറ വിൽപനശാലകളുംകൺസ്യൂമർഫെഡിന്റെ46ഔട്ട്ലെറ്റുകളുമാണ് നിലവിലുള്ളത്. 2014ലും ഏതാണ്ട് ഇതേഎണ്ണത്തിലുള്ള സർക്കാർമദ്യശാലകളായിരുന്നു ഉണ്ടായിരുന്നത്.
ബാർ സമയം കൂട്ടി
2026 ഫെബ്രുവരിയിൽ ബാറുകളുടെപ്രവർത്തനസമയം ഒരു മണിക്കൂർ വീതം നീട്ടി. രാവിലെ 11 മുതൽ രാത്രി 11 വരെയുണ്ടായിരുന്നസമയക്രമം രാവിലെ 10 മുതൽ അർധരാത്രി 12 വരെ ആക്കി. വിനോദസഞ്ചാരകേന്ദ്രങ്ങളിലെബാറുകൾക്ക്നേരത്തെയുംരാത്രി12വരെപ്രവർത്തനാനുമതി ഉണ്ടായിരുന്നതിനാൽ സംസ്ഥാനത്തെഎല്ലാബാറുകൾക്കും ഒരേ സമയക്രമം ഏർപ്പെടുത്തിയതാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ പ്രവർത്തനസമയം കൂട്ടിയിട്ടും കാര്യമായ വരുമാന വർധനയുണ്ടായിട്ടില്ലെന്നാണ് ബാറുടമകളുടെ വാദം.
ദിവസവും ലക്ഷങ്ങളുടെ കച്ചവടം
ബാധ്യതകളില്ലാത്ത ഒരു ബാറിന് പോലും പ്രതിദിനം ഒന്നര മുതൽ രണ്ട് ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂവെന്നാണ് ഉടമകൾ പറയുന്നത്. ലൈസൻസ് ഫീസായി മാത്രം വർഷത്തിൽ 37 ലക്ഷം രൂപ നൽകണം. സാധാരണ ബാറിൽ ജീവനക്കാരുടെ ശമ്പളത്തിന് ശരാശരി ഏഴ് ലക്ഷത്തിലേറെ രൂപ പ്രതിമാസം ചെലവാകുമെന്നും ഉടമകൾ പറയുന്നു.
പ്രതിദിനം ശരാശരി മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ കച്ചവടം ലഭിക്കണമെന്നാണ് അവരുടെ കണക്ക്. ഇതിന്റെ ഭാഗമായി അധിക വിൽപന ലക്ഷ്യമിട്ട് ചില ബാറുകൾ അതിരാവിലെതന്നെതുറക്കുന്നതായും ആരോപണമുണ്ട്. ഇതിന്എക്സൈസ്ഉദ്യോഗസ്ഥരുമായി അവിശുദ്ധ ധാരണ ഉണ്ടാക്കുന്നതായും ആരോപണം ഉയരുന്നു.
അതേസമയം, നിയമം പാലിച്ച് പ്രവർത്തിക്കുന്നബാറുടമകൾക്ക്എക്സൈസ്ഉദ്യോഗസ്ഥരുമായി ഇത്തരം ധാരണകളുടെ ആവശ്യമില്ലെന്നാണ്ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻവ്യക്തമാക്കുന്നത്. കൈക്കൂലി നൽകേണ്ടെന്ന ശക്തമായ നിലപാടാണ്സംഘടനയ്ക്കുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു.


Views Today : 17
Total views : 44010