ബഹിരാകാശത്തു നിന്ന് ടൈം-ലാപ്സ് വിഡിയോ പങ്കിട്ട് മലയാളി ബഹിരാകാശ യാത്രികൻ അനിൽ മേനോൻ. വിഡിയോയിൽ ഭൂമിയെയും ചന്ദ്രനെയും ഒരൊറ്റ ഫ്രെയിമിൽ കാണാം. ബഹിരാകാശത്തിന്റെ ഇരുട്ടിൽ ഭൂമിയും ചന്ദ്രനും ഒരുമിച്ച് ദൃശ്യമാകുന്ന വിഡിയോ വിസ്മയപ്പെടുത്തുന്നു.സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെ പകർത്തിയതാണ് ഈ ദൃശ്യം. വിഡിയോയിൽ ഓറിയോണിന്റെ ഉദയം കാണാം. 15 എംഎം ലെൻസും അപ്പേർച്ചർ പ്രയോറിറ്റിയും ഓട്ടോ ഐഎസ്ഒയും ഉപയോഗിച്ചാണ് ദൃശ്യം പകർത്തിയതെന്നും അനിൽ എക്സിൽ കുറിച്ചു.
ജൂലായിലാണ് റഷ്യൻ പേടകത്തിൽ അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. ആദ്യമായി ബഹരിരാകാശത്ത് നടക്കുന്ന(സ്പേസ് വാക്ക്) മലയാളിയെന്ന അപൂർവ നേട്ടം അനിൽ സ്വന്തമാക്കിയിരുന്നു.
നാസയുടെ ബഹിരാകാശ യാത്രിക ജെസീക്ക മേയറുമൊത്ത് 6 മണിക്കൂർ 27 മിനിറ്റ് നീണ്ട ബഹിരാകാശ നടത്തമാണ് അനിൽ വിജയകരമായി പൂർത്തിയാക്കിയത്.


Views Today : 8
Total views : 44001