9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മെഡിസെപ്: നോൺ എംപാനൽഡ്ആശുപത്രിയിൽ അടിയന്തിര ചികിത്സയ്ക്ക്ചെലവായ പണംതിരിച്ചുകിട്ടും;ക്ലെയിം ഓൺലൈനായി സമർപ്പിക്കുന്നത് ഇങ്ങനെ

മെഡിസെപ് നോൺ എംപാനൽഡ്ആശുപത്രികളിൽഅടിയന്തിരചികിത്സതേടേണ്ടിവന്നസർക്കാർജീവനക്കാർക്ക്ചികിത്സാക്ലെയിമുകൾതേടാവുന്നതാണ്.ഇതിനായിഓൺലൈനായി തന്നെ ക്ലെയിം ചെയ്യാം.അതിന്റെവഴികൾ ഇങ്ങനെ.

തിരുവനന്തപുരം:സർക്കാർജീവനക്കാരുടെയുംപെൻഷൻകാരുടെയുംആരോഗ്യഇൻഷുറൻസ്പദ്ധതിയായ മെഡിസെപ്പിൽ വരുത്തിയ ഒരു പ്രധാന മാറ്റമാണ് അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ തേടിയാൽ ആ തുക റീഇംബേഴ്സ് ചെയ്ത് കിട്ടും എന്നത്. ഇതിനായി ഓൺലൈൻ അപേക്ഷനൽകേണ്ടതുണ്ട്.

മെഡിസെപ്റീഇംബഴ്സ്മെന്റ്എങ്ങനെഓൺലൈനായി അപേക്ഷിക്കാം

എങ്ങനെയാണ് മെഡി സെപ്റീഇംബേഴ്സ്ചെയ്യാൻ അപേക്ഷ നൽകുക?

  • സ്റ്റെപ്പ് 1: മെഡിസെപ് (MEDISEP) പോർട്ടൽ തുറന്ന് ‘MEDCARD’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • സ്റ്റെപ്പ് 2: ‘BENEFICIARY’ എന്നത്തിരഞ്ഞെടുത്ത് നിങ്ങളുടെ MEDISEP ID യൂസർനെയിം ആയിട്ടും PENPPOനമ്പർപാസ്‌വേഡ് ആയിട്ടും നൽകി ലോഗിൻ ചെയ്യുക.
  • സ്റ്റെപ്പ് 3: മുന്നോട്ട് പോകുന്നതിനായി ‘Continue’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • സ്റ്റെപ്പ് 4: പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത്’Reimbursements’എന്നത് തിരഞ്ഞെടു ക്കുക.
  • സ്റ്റെപ്പ് 5: ‘Claim Submission’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • സ്റ്റെപ്പ് 6: ‘Submit New Claim’ എന്നത് തിരഞ്ഞെടുക്കുക.
  • സ്റ്റെപ്പ് 7: ക്ലെയിമുമായി ബന്ധപ്പെട്ടആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച്, ഡിസ്ചാർജ് സമ്മറി (Discharge Summary) അപ്‌ലോഡ് ചെയ്ത ശേഷം ‘Submit’ ക്ലിക്ക് ചെയ്യുക.

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഒരു ക്ലയിം നമ്പർ ജനറേറ്റ് ചെയ്യപ്പെടും. റീഇംബേഴ്സ്മെന്റിനു അർഹതയുണ്ടെന്ന് സിസ്റ്റത്തിന് ബോധ്യപ്പെട്ടാൽ സമർപ്പിക്കേണ്ട മറ്റ് അസ്സൽ രേഖകളുടെ വിവരങ്ങളും അവ അയക്കേണ്ട വിലാസവും അടങ്ങിയ ഇമെയിൽ സന്ദേശം അപേക്ഷകന്റെ ഇമെയിൽ ഐഡിയിലേക്ക് ലഭിക്കും. തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് അംഗീകരിച്ചതിന് ശേഷം ക്ലയിം തുക ഇൻഷുറൻസ് കമ്പനി അപേക്ഷകൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നതാണ്. അർഹതയില്ലാത്ത അപേക്ഷ
നിരസിക്കുകയാണെങ്കിൽ അതു സംബന്ധിച്ച സന്ദേശവും ഇമെയിൽ വഴി ലഭിക്കുന്നതാണ്. റീഇംബേഴ്സ്മെന്റ് ക്ലയിമിൻ്റെ സ്റ്റാറ്റസ് ഗുണഭോക്താവിൻ്റെ ലോഗിൻ വഴി അറിയാൻ സാധിക്കും. റീഇംബേഴ്സ്‌മെൻ്റ് ക്ലയിം സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ‘1800-425-0237’ എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്.

ഏതെല്ലാം അടിയന്തിര ചികിത്സകൾക്ക് ക്ലെയിം അവകാശപ്പെടാം

  1. ഗുരുതരമായ വാഹന അപകടങ്ങൾ (Road Traffic Accidents).
  2. ഹൃദയാഘാതം (Cardiac arrest).
  3. പക്ഷാഘാതം (Stroke).
  4. വീഴ്ച മൂലമുള്ള പരിക്കുകൾ: വഴുതിവീഴുകയോ, ഉയരത്തിൽ നിന്നോ വാഹനത്തിൽ നിന്നോ
    വീഴുകയോ ചെയ്തതിനെ
    തുടർന്നുണ്ടാകുന്ന
    ഗുരുതരമായ പരിക്കുകൾ.
  5. ആക്രമണം / മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം (Blunt trauma) എന്നിവ കാരണം ഉണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ.
  6. ആക്രമണം/പരിക്കുകൾ. ആവശ്യമായി വരുന്ന രീതിയിലുള്ള മൃഗങ്ങളുടെ
  7. അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങുക (Accidental Drowning).
  8. അബദ്ധത്തിൽ തൂങ്ങുക (Accidental Hanging).
  9. വൈദ്യുതാഘാതം ഏൽക്കുക (Electrocution).
  10. സൂര്യാഘാതം (Heatstroke).
  11. ആശുപത്രി വാസം ആവശ്യമായി വരുന്ന പൊള്ളലുകൾ.
  12. അബദ്ധത്തിൽ വിഷബാധയേൽക്കുക (Acute poisoning-Accidental).
  13. പാമ്പുകടിയേൽക്കുക (ASV ആവശ്യമായി വരുന്നത്) അല്ലെങ്കിൽ ആശുപത്രി വാസം ആവശ്യമായി വരുന്ന മറ്റ് അജ്ഞാത ജീവികളുടെ കടി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles