കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി ഭർത്താവ്. അവിഹിത ബന്ധം സംശയിച്ചാണ് 23 വയസുകാരിയെ ഭർത്താവ് കൊലപ്പെടുത്തിയത്. യുവതി ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങൾ യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളിൽ വിളിച്ച് കാണിക്കുകയും ചെയ്തു.
ദൃശ്യങ്ങൾ പകർത്തി മൊബൈലിൽ പകർത്തി പ്രതി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയതായും റിപ്പോർട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഭാഗ്യശ്രീ ജിഗലൂർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് പ്രവീൺ ജിഗലൂറിനെ പൊലിസ് അറസ്റ്റ് ചെയ്തു.


Views Today : 17
Total views : 44010