നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രമന്ത്രിമാർ നടത്തിയ ചർച്ച പൂർത്തിയായി. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ അനുകൂല പ്രതികരണമല്ല സർക്കാർ സ്വീകരിച്ചതെന്നും മറ്റ് രണ്ട് കാര്യങ്ങളിലും അനുകൂല സമീപനമാണെന്നും സി.ജെ.പി വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ മറുപടിക്ക് കേന്ദ്രം സാവകാശം തേടി. ആത്മഹത്യ ചെയ്ത കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കരുത് എന്നീ ആവശ്യങ്ങളിലാണ് കേന്ദ്രം അനുകൂല തീരുമാനമെടുത്തത്.
മന്ത്രിയുടെ രാജി ആവശ്യത്തിൽ നാളെ ഉച്ചയ്ക്ക് തീരുമാനം അറിയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.


Views Today : 21
Total views : 44014