10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

എന്തുകൊണ്ട് ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് പെൻഷൻ മസ്റ്ററിംഗ് നൽകി കൂടാ….

ഓൺലൈൻ സേവന സംഘടനകൾ മുഖ്യമന്ത്രിക്കും ഐടി മന്ത്രിക്കും നിവേദനം നൽകി

സംസ്ഥാനത്തെ പെൻഷൻ വാങ്ങുന്ന വയോജനങ്ങൾക്ക് ജീവൻ രേഖാ മസ്റ്ററിങ് ആരംഭിച്ചിരിക്കുകയാണ്, മരിച്ചവരും സംസ്ഥാനത്ത് ഇല്ലാത്തവരും പെൻഷൻ വാങ്ങുന്നവരും ഒന്നിൽ കൂടുതൽ പെൻഷൻ കൈപ്പറ്റുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 2016 ൽ പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിങ് കൊണ്ടുവന്നത്. ഇത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അക്ഷയ സെന്ററുകൾ വഴി മാത്രമാണ് ചെയ്യാൻ അനുവാദം ഉള്ളത്, ഏകദേശം രണ്ടായിരത്തോളം വരുന്ന അക്ഷയ സെന്ററുകൾ മാത്രമാണ് കേരളത്തിലുള്ളത്, എന്നാൽ പെൻഷൻ വാങ്ങുന്നവർ ഏകദേശം 52 ലക്ഷത്തോളം പേർ ഉണ്ട് കഴിഞ്ഞ വർഷങ്ങളിലെ മസ്റ്ററിങ് സംവിധാനത്തിൽ ഓൺലൈൻ സെർവർ തകരാറും, പല വയോജനകളും മണിക്കൂറോളം കുവിൽ കാത്തുനിന്നും തളർന്നു വീഴുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്, മാത്രമല്ല ചില അക്ഷയ സെന്ററുകൾ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നതും, ഈ പെൻഷൻകാർക്ക് കിലോമീറ്റർ ഓളം അക്ഷയ സെന്റർ തേടിപ്പിടിക്കുന്നതും വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്, 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഇതിന്റെ കാലാവധി സ്റ്ററിംഗ് ഈ വർഷം ആരംഭിച്ചതും തുടക്കത്തിൽ തന്നെ സെർവർ തകരാറിലായി, പലരും അക്ഷയ സെന്ററുകളിൽ വന്ന് തിരിച്ചു പോകേണ്ടി വന്നു, സർക്കാരുകളുടെ ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ പോർട്ടലിൽ ആയിരിക്കുകയാണ് എന്തുകൊണ്ട് ഈ സംവിധാനവും അത്തരത്തിൽ ആക്കിക്കൂടാ അല്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടുകൂടി പ്രവർത്തിക്കുന്ന കോമൺ സർവീസ് സെന്ററുകൾ ആയ സി എസ് സി കൂടാതെ മറ്റു ഓൺലൈൻ സേവന കേന്ദ്രങ്ങൾ ഇവയെല്ലാം കേരളത്തിൽ ഗ്രാമ ഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലുമായി പതിയായിരക്കണക്കിന് ഉണ്ട് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും എല്ലാവിധ ഓൺലൈൻ സേവനങ്ങളും ചെയ്യുന്ന ഇവർക്ക് മസ്റ്ററിംഗ് സംവിധാനം എന്തുകൊണ്ട് നൽകുന്നില്ല ഇവർക്കും കൂടി അനുവദിക്കുകയാണെങ്കിൽ വയോജനങ്ങൾ വെയിലും മഴയും കൊണ്ട് ക്യൂ നിൽക്കേണ്ട ആവശ്യമില്ല, ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യവുമില്ല.

ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ മസ്റ്ററിഗ് സംവിധാനം ഇല്ല എന്നുള്ള കാര്യങ്ങൾ പെൻഷൻ ഉപഭോക്താക്കൾക്ക് അറിയില്ല ദിവസവും ധാരാളം പേർ സേവന കേന്ദ്രങ്ങളിൽ അന്വേഷിച്ചു വരുന്നുണ്ട് ഈ സംവിധാനം അവിടെ ഇല്ല എന്ന് അറിയുമ്പോൾ വീണ്ടും അവർക്ക് അടുത്ത അക്ഷയ സെന്റർലേക്ക് ശാരീരിക വിഷമതകൾ വെച്ചുകൊണ്ട് തന്നെ യാത്ര ചെയ്യേണ്ടിവരുന്നു, സർക്കാർ അനുവദിക്കുന്ന മാനദണ്ഡങ്ങളും, മറ്റ് നിബന്ധനകളും അനുസരിച്ചുകൊണ്ട് മസ്റ്ററിംഗ് സംവിധാനം സി എസ് സി സെന്ററുകൾ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും നൽകണമെന്ന് അറിയിച്ചു കൊണ്ടുള്ള നിവേദനം പല ഓൺലൈൻ സേവനങ്ങ സംഘടനകളും കേരള മുഖ്യമന്ത്രിയെയും ഐടി മന്ത്രിയെയും നേരിട്ട് കണ്ടു നൽകിയിരിക്കുകയാണ് ഇതിന് ഒരു തീരുമാനം സർക്കാർ അടിയന്തരമായി കൈക്കൊള്ളേണ്ടതുണ്ട്, വയോജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്

അനീഷ് അരീക്കോട്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles