10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

റേഷൻ കാര്‍ഡ് മുൻഗണനാ ലിസ്റ്റില്‍ ഉണ്ടോ? മാനദണ്ഡങ്ങള്‍ മാറും,

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു. മാനദണ്ഡങ്ങള്‍ പുതുക്കി റിപ്പോർട്ട് നല്‍കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർദേശം നല്‍കി.

നിലവിലുള്ള 2017ലെ ഉത്തരവില്‍ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച്‌ മാറ്റങ്ങള്‍ വരുത്തുന്നതാണ്.

കൂടാതെ, ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍, സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍-കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി വിലയിരുത്തി.

മാറ്റം വേണമെന്ന ആവശ്യം എന്തുകൊണ്ട്?
2017ലെ ഉത്തരവ് പ്രകാരം ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ ഉള്ളവർ, കുടുംബത്തില്‍ ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹതയില്ല. എന്നാല്‍, ഈ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു.

ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ ഉള്ളവർ നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ആഢംബരമല്ല. ഭിന്നശേഷിക്കാരായി കുടുംബാംഗങ്ങള്‍ക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

മുൻഗണനാ റേഷൻ കാർഡുകള്‍ക്ക് അപേക്ഷിക്കാം

മുൻഗണനാ റേഷൻ കാർഡുകള്‍ക്ക് ജൂലൈ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകള്‍ പി എച്ച്‌ എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനായി അപേക്ഷിക്കാവുന്നതാണ്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചത്. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈൻ ആയി അപേക്ഷിക്കണം. മുൻഗണനാ റേഷൻ കാർഡുകള്‍ ലഭിക്കാൻ അർഹതയുള്ള, മുൻഗണനേതര വിഭാഗക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തില്‍ എത്തിയാല്‍ അവർ സിവില്‍ സപ്ലൈസിൻ്റെ പോർട്ടല്‍ വഴി കൃത്യമായി അപേക്ഷ നല്‍കി അതിൻ്റെ രസീത് നിങ്ങള്‍ക്ക് നല്‍കുന്നതാണ്. മുൻഗണന കാർഡുകള്‍ ആവശ്യമുള്ള വ്യക്തികള്‍ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.

കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in വഴി ലോഗിൻ ചെയ്ത് ‘ലഭ്യമായ സേവനങ്ങള്‍’ എന്ന സെക്ഷനില്‍ നിന്ന് ‘മുൻഗണനാ കാർഡിലേക്കുള്ള മാറ്റം’ (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles