9.8 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സെന്‍സസ്;ഓണപ്പരീക്ഷ മുന്നില്‍,അധ്യയനംമുടങ്ങുമെന്ന്ആശങ്ക

തിരുവനന്തപുരം :ഓണപ്പരീക്ഷമുന്നിലെത്തിയപ്പോള്‍ സ്‌കൂളില്‍അധ്യയനംമുടങ്ങുമെന്ന്ആശങ്കനിലനില്‍ക്കുന്നതിനിടെ സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ടഅധ്യാപകരുടെഡ്യൂട്ടിയില്‍ഇളവ്അനുവദിച്ചുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവിലും ആശയകുഴപ്പം.
അധ്യാപനം മുടങ്ങാതെ സെന്‍സസ്ജോലിപൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പും പൊതുഭരണ വകുപ്പും നിര്‍ദേശിക്കുന്നത്. ഓണപ്പരീക്ഷ അടുത്തിരിക്കെ പഠനം മുടങ്ങിയാല്‍ അത് വിവാദമാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു.

സെന്‍സസ് ഡ്യൂട്ടിയില്‍ ഭൂരിഭാഗവും അധ്യാപകരാണ്. അധ്യയനത്തെ ബാധിക്കാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സെന്‍സസ്ഡ്യൂട്ടിചെയ്യണമെന്നും അതിനുപകരം ഒക്ടോബറിനകം 8 ദിവസം അവധിഅനുവദിക്കാമെന്നുമായിരുന്നു കഴിഞ്ഞമാസം 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

സര്‍ക്കുലര്‍ ചര്‍ച്ചയായതോടെ ഡ്യൂട്ടി അവധി നല്‍കി അധ്യാപകരെ സെന്‍സസ് ജോലിക്ക് വിടാന്‍പൊതു ഭരണം ഉത്തരവിറക്കി. ഇതോടെ പ്രതിസന്ധി രൂക്ഷമായി. സര്‍ക്കുലര്‍ പ്രകാരം അധ്യാപകര്‍ സ്‌കൂളില്‍ വരാതിരുന്നാല്‍ അധ്യാപനം മുടങ്ങും. ഓണപ്പരീക്ഷഎത്താറായപ്പോള്‍ അധ്യാപകന്‍ ഇല്ലെങ്കില്‍ അത് പഠനത്തെ ബാധിക്കും.

ദേശീയ സെന്‍സസിന്റെ ഒന്നാംഘട്ടമാണ് നിലവില്‍ നടക്കുന്നത്. ഭവന സെന്‍സസ് ആണ് ഈ മാസം 30 വരെ നടക്കുക.61,282എന്യൂമറേറ്റര്‍മാരേയും10,189സൂപ്പര്‍വൈസര്‍മാരെയുംഇതിനായിനിയോഗിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles