തിരു: കേരള കർഷക സംഘത്തിൻ്റെ ഏര്യാ സമ്മേളനമാണ് ഇവിടെ സംഭവിക്കുന്നത്. സഖാവ് കെ. വേണുഗോപാലൻ നഗറെന്ന് പേരിട്ടിരിക്കുന്ന ഈ പറമ്പ് ശരിക്കും പാതിരപ്പള്ളി കുടപ്പനക്കുന്ന് തണ്ണി പറമ്പ് ദേവീക്ഷേത്ര ആഡിറ്റോറിയവും പരിസരവുമാണ്. എന്നാൽ ഈ കർഷക സംഘം ഏര്യാ സമ്മേളനത്തിൽ, സംസ്ഥാന സർക്കാർ വക വാഹനത്തിലെത്തി പങ്കെടുക്കുന്നത് ആരാണ്?. ഇങ്ങനെ സർക്കാർ ഖജനാവിൽ നിന്നും വാങ്ങി നികതിയടയ്ക്കുന്ന വാഹനം പാർട്ടി പോഷക സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുന്നയാളിന് ഉപയോഗിക്കാൻ സാധിക്കുമോ?. മുൻപാണെങ്കിൽ ഭരണം കൈകളിലായത് കൊണ്ട് സംഭവിക്കും എന്ന് ഉറപ്പിക്കാമായിരുന്നു. മാസം തോറും കോടി കണക്കിന് രൂപ കടമെടുത്തു കൊണ്ടിരിക്കുന്ന സർക്കാരിന് ഇതിന് എങ്ങനെ കഴിയും?
വാൽകഷ്ണം : കാട്ടിലെ തടി ….. തേവരുടെ ആന…….വലിയെടാ …….. വലി……..


Views Today : 169
Total views : 44312