തിരുവനന്തപുരം: വട്ടപ്പാറ സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ വര്‍ക്കല പാപനാശം ബീച്ചിലെ അപ്പാര്‍ട്ട്മെന്റിലെത്തിച്ചു മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ നാഗര്‍കോവില്‍കാരനായ യുവാവും അയാളുടെ പെണ്‍സുഹൃത്തും ഉൾപ്പെടെ അഞ്ചു പേര്‍ക്കെതിരെ പോലീസ് പോക്സോ പ്രകാരം കേസെടുത്തു. തമിഴ്നാട് നാഗര്‍കോവില്‍ പാര്‍വതീപുരം സ്വദേശിയായ റിസ്വിന്‍, ഇയാളുടെ സുഹൃത്തുക്കളായ റെമിങ്ടണ്‍, സഫിയ, ടോണി, ശ്രീഖ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതി റിസ്വിന്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് 2026 സെപ്റ്റംബര്‍ 26-ന് റിസ്വിനും സുഹൃത്തുക്കളും ചേര്‍ന്ന് തിരുവനന്തപുരം ലുലു മാളിന് സമീപത്തുനിന്ന് പെണ്‍കുട്ടിയെ സ്വിഫ്റ്റ് കാറില്‍ കയറ്റി വര്‍ക്കല പാപനാശത്തെ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അപ്പാര്‍ട്ട്മെന്റില്‍ വെച്ച് പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം റിസ്വിന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെത്തിച്ച സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സംഭവത്തില്‍ മറ്റുള്ളവരുടെ പങ്കും കുറ്റകൃത്യത്തിലെ ഇടപെടലുകളും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി വർക്കല പോലീസ് അറിയിച്ചു.


Views Today : 169
Total views : 44312