കോഴിക്കോട്:കൊടുവള്ളി വലിയപറമ്പിൽമദ്യപാനത്തിനിടെയുണ്ടായതർക്കത്തെ തുടർന്ന് യുവാവ് സഹോദരന്റെ വെട്ടേറ്റ് മരിച്ചു.വലിയപറമ്പ്താന്നിരിക്കംപൊയിൽസ്വദേശി പ്രസാദാണ് കൊല്ലപ്പെട്ടത്. സംഭവവുമായിബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പോലീസ്കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10:30 ഓടെയായിരുന്നു നാടിനെ നടുക്കിയസംഭവംനടന്നത്. ഒന്നിച്ച്മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, തുടർന്ന്പ്രമോദ്പ്രസാദിനെവെട്ടിവീഴ്ത്തുകയുമായിരുന്നുവെന്നാണ്പ്രാഥമിക വിവരം.
പ്രതിയുംകൊല്ലപ്പെട്ടപ്രസാദും തമ്മിൽ നേരത്തെ തന്നെ സ്വത്ത് തർക്കം നിലനിന്നിരുന്നതായി പോലീസ് സൂചിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി പ്രമോദിനെ ചോദ്യം ചെയ്തുവരികയാണന്നും കൊലപാതകത്തിന് പിന്നിൽമറ്റ്കാരണങ്ങളുണ്ടോയെന്ന്അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.


Views Today : 74
Total views : 44103