തിരു: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ സ്കൂൾ വാൻ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരുക്കേറ്റു. ന്യൂ ജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.സ്കൂൾ വിട്ട് കുട്ടികളുമായി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിൽ നിന്ന് നിയന്ത്രണം വിട്ട വാഹനം വെള്ളമില്ലാത്ത തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.അപകടത്തിൽ കുട്ടികളുടെ കൈകൾക്കും കാലുകൾക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ട്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്‌ക്
ഡെയിലി ന്യൂസ് കേരള


Views Today : 111
Total views : 44442