തൃശ്ശൂർ: നെടുപുഴയിൽ കോള്‍പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. പാടത്തെ വളർത്തുന്ന മീനുകൾക്ക് ആഹാരം കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. പാടത്തിൻ്റെ നടുവിൽ വച്ച് ബോട്ട് മുങ്ങുകയായിരുന്നു. മൂന്നുപേർ നീന്തി കയറി. രാത്രി 8മണിയോടെ നെടുപുഴ മല്ലിതറക്കടവിലാണ് സംഭവം. സ്ഥലത്ത് ശക്തമായ മഴയുണ്ട്. വെളിച്ചകുറവും പ്രതികൂല കാലാവസ്ഥയും തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സുനി എന്ന വ്യക്തിയാണ് മീൻ വളർത്തുന്നതിന് കോൾപാടം ലീസിന് എടുത്തിരിക്കുന്നത് എന്നാണ് അറിയുന്നത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു.
ന്യൂസ് ഡെസ്‌ക്
ഡെയിലി ന്യൂസ് കേരള


Views Today : 89
Total views : 44535