15.6 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത തിരുവനന്തപുരത്ത് പുല്ലുവിളയിൽ.

തിരുവനന്തപുരം:


ലോകപ്രശസ്ത ചിത്രകാരൻ മൈക്കൾ ആഞ്ചലോ രൂപം നൽകി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രതിഷ്ഠിതമായ പിയാത്ത (മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ തിരുസ്വരൂപം)യുടെ പകർപ്പാണ് പുല്ലുവിളയിൽ സ്ഥാപിച്ചിരിക്കുന്നത്.
പിയാത്തയുടെ ആശീർവാദ കർമം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ R. ക്രിസ്തുദാസൻ നിർവഹിച്ചു.
പുല്ലുവിളയിൽ പിയാത്ത ശില്പം ചെയ്തത് അനുഗ്രഹീത ശില്പി തിരുവനന്തപുരം സ്വദേശി ദേവദത്തൻ ആണ്. ഇദ്ദേഹത്തിന്റെ ശില്പങ്ങൾ കേരളത്തിനകത്തും പുറത്തും വളരെ പ്രസിദ്ധമാണ്. വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിൽ ഇദ്ദേഹം ചെയ്ത
പരമശിവന്റെ രൂപവും ഇതിനകം പ്രസിദ്ധമായി ക്കഴിഞ്ഞു.


ഉത്ഘാടന പൊതുസമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്ന കേരള മുഖ്യമന്ത്രി V. D. സതീശൻ ഈ പ്രദേശത്തെ വലിയൊരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള എല്ലാ നടപടിയും ഉടൻ സ്വീകരിക്കുമെന്ന് പറഞ്ഞു. അടുത്ത ബഡ്ജറ്റിൽ തുക വകയിരുത്തുമെന്നും പ്രഖ്യാപിച്ചു. കൂടാതെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഉത്ഘാടനത്തിനായിരിക്കും താൻ ഇനി പുല്ലുവിള സന്ദർശിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.


സ്വന്തം പ്രയത്നത്താൽ പണം സമാഹരിച്ച് പിയാത്ത യാഥാർത്‌ഥ്യമാക്കിയ പുല്ലുവിളയിലെ മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

സിക്സ്റ്റസ് പോൾസൺ
വെട്ടുകാട്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles