13.6 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പ്രഥമ ബിച്ചുതിരുമല പുരസ്കാരംപ്രശസ്ത നടൻ പത്മശ്രീ മധുവിന്

തിരുവനന്തപുരം:
സ്നേഹമലർ കൊണ്ട് ഗാനവസന്തം തീർത്ത ബിച്ചു തിരുമലയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരം ചലച്ചിത്ര നടൻ പത്മശ്രീ മധുവിന്.
ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം ആർ തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് പത്മശ്രീ മധുവിന് പുരസ്കാരം നല്കാൻ തീരുമാനിച്ചത്. ഒരു ലക്ഷത്തി ഒന്ന് (1,00001) രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.


ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ ​ നവംബർ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ, ബഹു. മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ദേശീയ ബാലതരംഗത്തിൻ്റെ “രാകേന്ദു കിരണങ്ങൾ” എന്ന സ്‌മൃതി സായാഹ്ന പരിപാടിയിൽ വെച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്. തദവസരത്തിൽ ബഹു. ആരോഗ്യ,ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ മുരളീധരൻ, ബഹു. സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ. പി സി വിഷ്ണനാഥ്, ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ തുടങ്ങി സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും


കെ മുരളീധരൻ ചെയർമാനായും ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. റ്റി ശരത്ചന്ദ്രപ്രസാദ് ജനറൽ കൺവീനറും ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ് ബാബു പ്രോഗ്രാം ഡയറക്ടറായും കല്ലിയൂർ ശശി പ്രോഗ്രാം കോ- ഓർഡിനേറ്ററായും രാകേഷ് ബ്രഹ്മാനന്ദൻ മ്യൂസിക് കോ-ഓർഡിനേറ്ററായും അജയ് തുണ്ടത്തിൽ പിആർഓ ആയും പുരസ്കാരദാനവും സാംസ്കാരിക സന്ധ്യയും സാക്ഷാത്കാരത്തിനായി “രാകേന്ദു കിരണങ്ങൾ” എന്ന പേരിൽ സ്വാഗതസംഘം രൂപീകരിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles