15.6 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വെട്ടുകാട് പള്ളി തിരുനാള്‍ 13ന് കൊടിയേറും

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്ര ദേ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ മഹാമഹം നവംബര്‍ 13ന് വെള്ളിയാഴ്ച മുതല്‍ 22 വരെ ആഘേഷിക്കുന്നു.


13ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസ് രാജപ്പന്‍ മുഖ്യകാര്‍മ്മികനാകുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ കൊടിക്കളത്തില്‍ ഇടവക വികാരി ഫാദര്‍ ഷാജു വില്യം ആഘോഷ കൊടിയേറ്റ് നിര്‍വ്വഹിക്കും.


21ന് ശനിയാഴ്ച നെയ്യാറ്റിന്‍കര രൂപത എപ്പിസ്‌ക്കോപ്പല്‍ വികാരി മോണ്‍:വിന്‍സന്റ് കെ.പീറ്റര്‍ മുഖ്യകാര്‍മ്മികനാകുന്ന സന്ധ്യാവന്ദന പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും. തിരുനാള്‍ സമാപന ദിവസമായ 22ന് ഞായര്‍ വൈകുന്നേരം 5.30ന് തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത റവ:ഡോ.തോമസ് ജെ.നെറ്റോയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹദിവ്യബലിയും പതിനായിരങ്ങളെ സാക്ഷിയാക്കി അര്‍പ്പിക്കും. സമാപന ദിവസം ഞായറാഴ്ച രാവിലെ 11.30 മുതല്‍ വെട്ടുകാട് സെന്റ്‌മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തീര്‍ത്ഥാടകര്‍ക്കായി സ്‌നേഹവിരുന്ന് ഒരുക്കുന്നു.


തിരുനാള്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി തിരുവനന്തപുരത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും വെട്ടുകാട് പള്ളിയിലേക്ക് സര്‍വ്വീസ് ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാദര്‍.ഷാജു വില്യം,ഇടവക കൗണ്‍സില്‍ സെക്രട്ടറി തോമസ് മാര്‍ഷല്‍,ജനറല്‍ ക്യാപ്റ്റന്‍ ജയ്‌സണ്‍ ആന്റണി എന്നിവര്‍ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles