13.6 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കൂ​ത്തു​പ​റ​മ്പി​ൽ ഇ​ത​രസം​സ്‌​ഥാ​ന തൊ​ഴി​ലാ​ളി ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു

കണ്ണൂർ: കൂ​ത്തു​പ​മ്പി​ന് സ​മീ​പം ചി​റ്റാ​രി​പ്പ​റ​മ്പി​ൽ ആ​സാം സ്വ​ദേ​ശി ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ചി​റ്റാ​രി​പ്പ​റ​മ്പ് ചെ​ള്ള​ത്ത് വ​യ​ലി​ൽ വാ​ട​ക​യ്ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചു വ​ന്നി​രു​ന്ന സ​ജേ​ദ ഖാ​ത്തൂ​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ചി​റ്റാ​രി​പ്പ​റ​മ്പി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി റ​ഫീ​ജു​ൽ ക​ണ്ണ​വം പൊലിസി​ൽ കീ​ഴ​ട​ങ്ങി.

ചൊവ്വാഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. റ​ഫീ​ജു​ലി​നെ പൊ​ലി​സ് ചോ​ദ്യംചെ​യ്തു വ​രി​ക​യാ​ണ്. നാ​ലു വ​യ​സു​ള്ള മ​ക​നോ​ടൊ​പ്പം ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വ​ർ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യിരുന്നു. രാ​വി​ലെ വീ​ട്ടി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​വാ​സി​ക​ൾ സം​ഭ​വം അ​റി​യു​ന്ന​ത്.

നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നെ പൊ​ലി​സ് സ​ഖി സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തും. സ​ജേ​ദ ഖാ​ത്തൂ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ത​ല​ശേ​രി ജ​ന​റ​ലാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles