16.9 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

‘നല്ല നാളേയ്ക്കായി ലഹരിക്കെതിരെ പോരാടും’

പെരുമ്പാവൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷൻ തൂഫാൻ ഒരുമാസം പിന്നിടുന്ന വേളയിലാണ് റാലി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി റാലിയിൽ പങ്കെടുത്തവർക്കായി ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നല്ല പെരുമ്പാവൂരിൻ്റെ നാളേയ്ക്കായി ലഹരി ഉപയോഗിക്കില്ലെന്നും ലഹരിക്കെതിരെ പോരാടാൻ തൂഫാൻ വാരിയറാകുമെന്നുമാണ് പ്രതിജ്ഞയിലെ പ്രധാന സന്ദേശം.
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുക, വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം നടക്കുന്നത് തടയുക, നിയമപാലനം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രി നേരിട്ടെത്തി റാലിക്ക് നേതൃത്വം നൽകിയത്. പെരുമ്പാവൂർ ബോയ്സ് സ്കൂളിൽ നിന്ന് ആരംഭിച്ച റാലിയിൽ നാട്ടുകാരും കുട്ടികളും ഉൾപ്പെടെ ആയിരത്തോളം പേരാണ് പങ്കെടുത്തത്.
ആദ്യം കാൽനടയായും പിന്നീട് തുറന്ന ജീപ്പിലുമാണ് രമേശ് ചെന്നിത്തല റാലിയുടെ ഭാഗമായത്. വൈകിട്ടോടെ പെരുമ്പാവൂരിലെ ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി ആഭ്യന്തര മന്ത്രി സംവദിക്കും. മിനി ഇന്ത്യ എന്ന് അറിയപ്പെടുന്ന പെരുമ്പാവൂരിൽ ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles