പ്ലസ് ടു പരീക്ഷയിൽ മിന്നുന്ന വിജയം: 1200-ൽ 1200 മാർക്കും നേടി ദേവനന്ദ; അയിരൂപാറയ്ക്ക് അഭിമാന നിമിഷം: പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് വെമ്പായം പഞ്ചായത്തിലെ അയിരൂപാറ സ്വദേശിനി ദേവനന്ദ എസ്. ആർ. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ പരീക്ഷയെഴുതിയ ദേവനന്ദ, 1200-ൽ 1200 മാർക്കും (ഫുൾ എ പ്ലസ്) സ്വന്തമാക്കിയാണ് ഉജ്ജ്വല വിജയം കൈവരിച്ചത്. വെമ്പായം കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.ഒന്നാം വർഷം മുതൽ രണ്ടാം വർഷ പരീക്ഷ വരെ ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെയാണ് ദേവനന്ദ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും ഇത് ചരിത്രനിമിഷമാണ്. അയിരൂപാറ മേലേവിള വൃന്ദാവനത്തിൽ സുനിൽ കുമാർ കെ – രാജി ആർ. യു. ദമ്പതികളുടെ മകളാണ് ദേവനന്ദ.കൃത്യമായ ആസൂത്രണത്തോടെയുള്ള പഠനവും അധ്യാപകരുടെയും മാതാപിതാക്കളുടെയും നൽകിയ പൂർണ്ണമായ പിന്തുണയുമാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് ദേവനന്ദ പറഞ്ഞു. വിജയവാർത്തയറിഞ്ഞതോടെ ദേവനന്ദയെ അഭിനന്ദിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് അയിരൂപാറയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉന്നത പഠനത്തിനായി ഒരുങ്ങുന്ന ഈ മിടുക്കിയെ നാട് ഒന്നടങ്കം ആദരവോടെയാണ് നോക്കിക്കാണുന്നത്.


Views Today : 17
Total views : 44010