9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 400 രൂപ കുറഞ്ഞ് 13,490 രൂപയും, പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും, പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില ഇടിയുന്നത്. ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയും, പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയുമായിരുന്നു.

വെള്ളിയാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയും, പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയുമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,24,080 രൂപയുമായിരുന്നു. വ്യാഴം വൈകീട്ട് സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയും, പവന് 800 രൂപ കുറഞ്ഞ് 1,30,360 രൂപയുമായിരുന്നു. വ്യാഴം രാവിലെ സ്വര്‍ണം ഗ്രാമിന് 1,080 രൂപ വര്‍ധിച്ച് 16,395 രൂപയും, പവന് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപയുമായിരുന്നു. ബുധന്‍ വൈകീട്ട് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 15,315 രൂപയും പവന് 1,400 രൂപ വര്‍ധിച്ച് 1,22,520 രൂപയായിരുന്നു. ബുധന്‍ രാവിലെ സ്വര്‍ണം ഗ്രാമിന് 295 രൂപ വര്‍ധിച്ച് 15,140 രൂപയും പവന് 2,360 രൂപ വര്‍ധിച്ച് 1,21,120 രൂപയായും ഉയര്‍ന്നിരുന്നു. ആഗോളതലത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമായേക്കാം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles