അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെ 58 റൺസിന് തോൽപിച്ച് ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം 33.3 ഓവറിൽ മറികടന്നാൽ മാത്രമെ പാകിസ്ഥാന് നെറ്റ് റൺറേറ്റിൽ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു.
എന്നാൽ 46.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ടായ പാകിസ്ഥാൻ 58 റൺസ് തോൽവിയോടെ സെമിയിലെത്താതെ പുറത്തായി. ഇതോടെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കൊപ്പം ഇന്ത്യയും സെമിയിലെത്തി. അടുത്ത ആഴ്ച തുടങ്ങുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൗമാരപ്പട പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇന്ത്യക്ക് സെമിയിലേക്ക് ടിക്കറ്റെടുത്തത്. അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനോടേറ്റ
തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം.


Views Today : 10
Total views : 44003