തിരുവനന്തപുരം: ശ്രീകാര്യത്ത് നടന്ന ക്രൂരമായ അഭിരാമിൻ്റെ കൊലപാതകത്തിൽ കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്ന് പ്രതിയുടെ മൊഴിനൽകിയതായി സൂചന.
ലക്ഷ്യമിട്ടത് അഭിരാമിൻ്റെ സുഹൃത്തിനെ ആയിരുന്നുവെന്നും സുഹൃത്തിനെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോഗിക്കാൻ തീരുമാനിച്ചെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ തർക്കത്തിനിടെ അഭിരാം തൻ്റെ ഉറ്റ സുഹൃത്തായ കാമുകനെ വിളിച്ചു വരുത്താൻ തയ്യാറായില്ല. അങ്ങനെയാണ് നിരപരാധിയുടെ ജീവൻ നഷ്ടപ്പെട്ടതെന്ന പുറത്തുവരുന്നത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ വെച്ച് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് 17 കാരനായ പ്രതി മൊഴി നൽകിയിരിക്കുന്നത്.
അഭിരാം ഇൻസ്റ്റഗ്രാം വഴി നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം ആൺസുഹൃത്തിനോട് പെൺകുട്ടി പരാതി പറഞ്ഞതായും തുടർന്ന് അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി എന്നുമായിരുന്നു പ്രതി ആദ്യം നൽകിയ മൊഴി. എന്നാൽ ഇപ്പോഴത്തെ മൊഴി അഭിരാമല്ല, അഭിരാമിൻ്റെ മറ്റൊരു സുഹൃത്താണ് പെൺകുട്ടിയോട് ഇത്തരത്തിൽ മോശമായി പെരുമാറിയത് എന്നാണ്. അയാളെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോഗിക്കാനായിരുന്നു തീരുമാനം. അതിനായിട്ടാണ് അഭിരാമിനെ വിളിച്ചു വരുത്തിയത്. തുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലെത്തിയെന്നാണ് പ്രതി പറയുന്നത്. എന്നാൽ മൊഴി വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും കാപ്പ കേസ് പ്രതിയും മോഷ്ടാവുമായ ഉമര്‍(22) എന്നയാളുമാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അഭിരാമിന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തുന്നത്.അഭിരാമിൻ്റെ ബന്ധുക്കളും നാട്ടുകാരും ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിസരത്ത് കൂടിയത് പോലീസിന് പ്രതികളുടെ സുരക്ഷയിൽ ആശങ്ക ഉണ്ടാക്കിയിരുന്നു


Views Today : 9
Total views : 44002