ന്യൂഡല്‍ഹി: രാജ്യത്ത് വാണി ജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.കേരളത്തില്‍19കിലോഗ്രാം സിലിണ്ടറിന് 12.50 രൂപവര്ധിപ്പിച്ചു.ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 2840 രൂപയും കോഴിക്കോട് 2870രൂപയും തിരുവനന്തപുരത്ത് 2860 രൂപയുമായി.ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 10 രൂപ വര്‍ധിച്ച് 2820 രൂപയായി.
ഗാര്‍ഹിക എല്‍പിജിസിലിണ്ടര്‍ വില ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടില്ല.ഹോട്ടലുകള്‍,റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍, വാണിജ്യ ആവശ്യങ്ങള്ക്ക്ഗ്യാസ്ഉപയോഗിക്കുന്ന മറ്റ്സ്ഥാപനങ്ങള്എന്നിവയെ വിലവര്‍ധനവ് വലി യ രീതിയില്‍ ബാധിക്കും.
തുടര്‍ച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടുന്നത്. നേരത്തേ ഒക്ടോബറിലും സെപ്റ്റംബറിലും പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്സെപ്റ്റംബറില് 9.50 രൂപയും ഒക്ടോബറില്‍62.50രൂപയുമാണ് വര്‍ധി പ്പിച്ചത്. അതിന് മുമ്പ്മേയില് വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് 993 രൂപ കൂട്ടിയിരുന്നു
അതേ സമയം വിമാന ഇന്ധനത്തിനും വില വര്‍ധിപ്പിച്ചു. എടിഎഫ് വില ലിറ്ററിന് 137.13 രൂപ ഉണ്ടായിരുന്നത് 1.37 രൂപ വര്‍ധിപ്പിച്ച് 138.50 രൂപയായി.


Views Today : 9
Total views : 44002