ഇന്ന് പവന് ഒറ്റയടിക്ക് 2480 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1240 രൂപയാണ് ഇടിഞ്ഞത്. 1,01,840 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 310 രൂപയാണ് കുറഞ്ഞത്.
12,730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ 48 മണിക്കൂറിനിടെ കേരളത്തിലെ പവന് വിലയില്‍ 3,720 രൂപയുടെ കുറവാണുണ്ടായത്. 18 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,420 രൂപയും 14 കാരറ്റിന് 200 കുറഞ്ഞ് 8,150 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,260 രൂപയിലാണ് വ്യാപാരം. വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 200 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,875.55 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും വലിയ പ്രതിഫലനമുണ്ടാക്കിയത്.


Views Today : 8
Total views : 44001