10 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പതഞ്ജലി പശുവിൻ നെയ്യിൽ അനുവദനീയമായതിലും അഞ്ചിരട്ടി ലെഡ്; വിപണിയിൽനിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി

മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പതഞ്ജലി പശുവിൻ നെയ് വിപണിയിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ. ഉൽപന്നത്തിന്റെ വിൽപന നിർത്താനും വിപണിയിലുള്ള സ്റ്റോക്ക് തിരിച്ചെടുക്കാനുമാണ് നിർദേശം. നെയ്യിൻ്റെ സാമ്പിളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ ലെഡ് (ഈയം) കണ്ടെത്തിയതാണ് നടപടിക്ക് കാരണം.

200 മില്ലിലിറ്റർ പാക്കറ്റിലുള്ള നെയ്യിൻ്റെ ഒരു ബാച്ചാണ് പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. 2026 ഏപ്രിലിൽ നിർമിച്ച ഉൽപന്നത്തിന്റെ സാമ്പിൾ ഛിന്ദ്വാര ജില്ലയിലെ ഒരു കടയിൽനിന്നാണ് ശേഖരിച്ചത്. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സാമ്പിളിൽ അനുവദനീയമായ അളവിലും അഞ്ചിരട്ടി ലെഡ് കൂടുതൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഇതേതുടർന്ന് ഈ ബാച്ചിൻ്റെ വിൽപനയും വിതരണവും നിർത്താനും കടകളിലും വിതരണക്കാരുടെ കൈവശവുമുള്ള ഉൽപന്നങ്ങൾ തിരിച്ചെടുക്കാനുമാണ് നിർദേശം.

തിരിച്ചെടുക്കുന്ന പാക്കറ്റുകളിൽ വിൽപനക്ക് അനുവദനീയമല്ലെന്ന അടയാളം പതിപ്പിക്കാനും അതോറിറ്റി ഉത്തരവിട്ടു. വിപണിയിൽ ഈ ബാച്ചിലെ നെയ് കണ്ടെത്തിയാൽ പിടിച്ചെടുക്കാനും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. നിർമിച്ചതും വിതരണം ചെയ്തതും തിരിച്ചെടുത്തതുമായ ഉൽപന്നങ്ങളുടെ കണക്കുകൾ കമ്പനി സമർപ്പിക്കണം. തിരിച്ചെടുത്ത നെയ് എങ്ങനെ കൈകാര്യം ചെയ്തുവെന്ന വിവരങ്ങൾ അധികൃതർക്ക് നൽകാനും നിർദേശമുണ്ട്. എന്നാൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് പതഞ്ജലി തീരുമാനിച്ചിരിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles