10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ബെംഗളൂരുവില്‍ നിന്ന് കാറില്‍ എംഡിഎംഎ എത്തിച്ച് വില്‍പ്പന; വണ്ടൂരില്‍ മൂന്ന് പേര്‍ പിടിയില്‍

വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മൂന്നു പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടൂര്‍ കാരാട്ടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 81.733 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാരാട് സ്വദേശി ഷൈജേഷ് (34), നിലമ്പൂര്‍ സ്വദേശി മഹേഷ് കുമാര്‍ (35), കാരാട് സ്വദേശി അരുണ്‍ (24) എന്നിവരെയാണ് നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സംഘം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കാറിലാണ് പ്രതികള്‍ എംഡിഎംഎ എത്തിച്ചതെന്നാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരം.

ഷൈജേഷിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച 5980 രൂപയും എംഡിഎംഎ തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, വില്‍പ്പനയ്ക്കായി മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ എ അനീഷ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ എസ് അരുണ്‍കുമാര്‍
എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ മൂന്നു പേരെയും പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles