കൊച്ചി:അനുവാദമില്ലാതെശരീരത്തില്‍സ്പര്‍ശിക്കുകയുംഅപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് നടന്‍ബാലുവര്‍ഗീസിനെ തിരെ യുവതി വക്കീല്‍ നോട്ടീസ്അയച്ചു.നീന്തല്‍ക്കുളത്തില്‍ വെച്ച്തന്നെ ബലമായിപിടിച്ചുവെന്നും, ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന്ഉറപ്പാണെന്നും പരാതിക്കാരി വ്യക്തമാക്കി. ‘ദ ന്യൂസ് മിനിറ്റ്’ റിപ്പോര്‍ട്ടു ചെയ്ത സംഭവത്തില്‍, ഖേദം പ്രകടിപ്പിച്ചുള്ളമാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റംആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുംനല്‍കണമെന്നാണ്നോട്ടീസിലെആവശ്യം.

സംഭവം നടന്നയുടന്‍ തന്നെ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും, അബദ്ധംപറ്റിയതാണെന്നായിരുന്നുബാലുവിന്റെ മറുപടി.തുടര്‍ന്ന്ഭര്‍ത്താവ് വിഷയംബാലുവു മായി സംസാരിച്ചപ്പോഴും കൈ അബദ്ധത്തില്‍ തട്ടിയതാണെന്നന്യായീകരണമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇത് ബോധപൂര്‍വ്വമായ കടന്നുകയറ്റമാണെന്ന് ബോധ്യപ്പെട്ടതായും, തന്റെഅനുഭവംസുഹൃ ത്തുക്കളായമറ്റ്സ്ത്രീകളോട്പങ്കുവെച്ചപ്പോഴാണ്ഇത്ഒറ്റപ്പെട്ടസംഭവമല്ലെന്ന്മനസ്സിലായതെന്നുംയുവതിവെളിപ്പെടുത്തി.ഇതിനെത്തുടര്‍ന്നാണ്നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

ഇതിനുപുറമെ, കഴിഞ്ഞ വര്‍ഷംമാര്‍ച്ചില്‍സുഹൃത്തിന്റെജന്മദിനാഘോഷത്തിനിടെബാലുവില്‍നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി മറ്റൊരുയുവതിയുംരംഗത്തുവന്നിട്ടുണ്ട്.ആളുകള്‍ചുറ്റുമുള്ളപൊതുസ്ഥലങ്ങളില്‍ വെച്ചാണ് ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങള്‍ഉണ്ടായതെന്ന്ഇവര്‍ചൂണ്ടിക്കാട്ടുന്നു.സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വിസമ്മതിച്ചിട്ടും ബാലു പിന്മാറാന്‍തയ്യാറായില്ലെന്നും,’തനിക്ക്ഭയമാണോ’ എന്ന് ചോദിച്ചുകൊണ്ട് കടന്നുപിടിക്കാന്‍ശ്രമിച്ചതായുംമറ്റൊരുയുവതിയുംവ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ ബാലുവര്‍ഗീസിന്റെഭാഗത്തുനിന്ന്പ്രതികരണംവന്നിട്ടില്ല.


Views Today : 10
Total views : 44003