12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഈച്ചയെ കൊല്ലാന്‍ എന്തിനാണ് ചുറ്റിക’; സിജെപി നടത്താനിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ നടപ്പാക്കിയ ട്രാഫിക് നിയന്ത്രണങ്ങളില്‍ ഇടപെട്ട് സുപ്രിംകോടതി

‘

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കെതിരേ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇടപെട്ട് സുപ്രിംകോടതി. അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മെട്രോ, മറ്റ് ട്രെയിന്‍ സര്‍വീസുകള്‍ എന്നിവ ഘടനാപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അധികൃതരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു. എല്ലാവര്‍ക്കും സ്വന്തമായി കാറുകളോ സ്വകാര്യ വാഹനങ്ങളോ ഇല്ല. ഭൂരിഭാഗം ആളുകളും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ക്രമസമാധാനപ്രശ്നങ്ങള്‍ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ മാത്രം സ്വീകരിക്കണം. ഈച്ചയെ കൊല്ലാന്‍ ചുറ്റിക ഉപയോഗിക്കുന്ന രീതിയിലുള്ള അമിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും അതോറിറ്റികളോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ മെട്രോ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടയരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ഗതാഗത തടസ്സങ്ങളും വഴിതിരിച്ചുവിടലുകളും ജനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍, പുതുക്കിയ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പത്രങ്ങള്‍, ഔദ്യോഗിക വെബ്സൈറ്റുകള്‍, മറ്റു മാധ്യമങ്ങള്‍ എന്നിവവഴി പരസ്യപ്പെടുത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ‘അനുപാതികതയുടെ തത്വംസ’ പാലിച്ചും സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുന്ന രീതിയിലുമായിരിക്കണെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്ന് സൊളിസിറ്റര്‍ ജനറലും സമ്മതിച്ചിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശത്തെയും പ്രക്ഷോഭകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളെയും സംബന്ധിച്ച് പ്രതിഷേധ സംഘാടകര്‍ക്ക് വേണമെങ്കില്‍ പുതിയൊരു അടിയന്തര ഹരജി സമര്‍പ്പിക്കാമെന്നും ജസ്റ്റിസ് വ്യക്തമാക്കി. പ്രതിഷേധക്കാരെക്കുറിച്ചോ ഏതെങ്കിലും പ്രത്യേക വ്യക്തികളെക്കുറിച്ചോ അല്ല തങ്ങളുടെ ആശങ്കയെന്നും സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യത്തെയും പൊതുഗതാഗത ഉപയോഗത്തെയും ബാധിക്കുന്ന വിഷയങ്ങളിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം നിയമപാലകര്‍ക്ക് ക്രമസമാധാന പരിപാലനത്തിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവകാശമുണ്ടെന്നും കോടതി അംഗീകരിച്ചു. എന്നാല്‍ അത് പരിധി വിടരുതെന്നും കോടതി അറിയിച്ചു.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles