10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: കുന്നമംഗലം ചാത്തമംഗലത്ത് ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു.ചെത്ത് കടവ് പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു സിയാസ് (14 )ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. മറ്റൊരു കുട്ടിയുടെ കൂടെ ചെത്തുകടവ് മുല്ലശ്ശേരി ക്ഷേത്രത്തിനു സമീപത്തെ ചെറുപുഴയിലെ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.ഈ സമയത്ത് രണ്ടുപേരും പുഴയിലെ ഒഴുക്കിൽപ്പെട്ടു.ബഹളം കേട്ട് തൊട്ടടുത്ത താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ ഓടിയെത്തിയാണ്
ഒരു കുട്ടിയെ പുഴയിൽ നിന്നും രക്ഷപ്പെടുത്തിയത്.സനു സിയാസിനെ ഇവർക്ക് രക്ഷിക്കാനായില്ല.തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഏറെനേരം തിരഞ്ഞ ശേഷമാണ് സനു സിയാസിനെ
പുഴയിൽ നിന്നും കണ്ടെത്തിയത്.എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles