ചുങ്കം സ്വദേശിയായ ആന്റണി വര്‍ഗീസ് (29)ആണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ സ്വദേശിയായ അഫ്സല്(41) ആണ് പ്രതി. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ആന്റണിയും അഫ്സലും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആന്റണി ഒരു കല്ലെടുത്ത് അഫ്സലിന്റെ ദേഹത്തേക്കെറിയുകയും ഇതില്‍ പ്രകോപിതനായ അഫ്സല് തന്റെ കൈയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആന്റണിയുടെ വയറ്റില്‍ കുത്തുകയുമായിരുന്നു.
വെള്ളിയാഴ്ച്ച രാതിയിലാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ചോര വാര്ന്നായിരിക്കാം യുവാവ് മരിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Views Today : 64
Total views : 44093