10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ സി.പി.എം.നേതൃത്വത്തിലുള്ള ഭരണ സമിതി

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ സി.പി.എം.നേതൃത്വത്തിലുള്ള ഭരണ സമിതി ശ്രമിക്കുന്നുയുഡിഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി അരിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. ഹരിത ഭവനം പദ്ധതി രാഷ്ട്രീയവൽക്കരിക്കാൻ ഉള്ള ശ്രമം അരിക്കുളം പഞ്ചായത്ത് ഭരണസമിതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ജൂലൈക്ക് ശേഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുതിയ തൊഴിൽ ഒന്നും തന്നെ പഞ്ചായത്ത് നൽകിയിട്ടില്ല. പദ്ധതിയെ അട്ടിമറിക്കാൻ ഒരു ശ്രമവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി.രാമദാസ് ആധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി അംഗം മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി.മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, യു.ഡി.എഫ്പഞ്ചായത്ത് കൺവീനർ എൻ.കെ. അഷറഫ്,സി. നാസർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സീനത്ത് വടക്കയിൽ, വി.വി.എം. ബഷീർ, സജിത എളമ്പിലാട്ട്, കെ.എം. നാരായണി, സ്റ്റിജ അനീഷ്,
ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, എസ്. മുരളീധരൻ, ഒ.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.കുട്ടികൃഷ്ണൻ നായർ,സി.പി.കെ അബ്ദുള്ള, പി.കെ.കെ. ബാബു .മുഹമ്മദ് അരിക്കുളം എന്നിവർ നേതൃത്വം നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles