12.3 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പ്രികോർട്ടറിലേക്ക് അർജൻ്റിന: പൊരുതി കേപ് വെർദെ !!

കേപ് വെർദെയുടെ മത്സരവീര്യം അടിച്ചമർത്തി അർജൻറീന പ്രീകോട്ടറിലേക്ക് കടന്നു. നിശ്ചിത സമയമായ 90 മിനിറ്റിലെ 29-ാം മിനിറ്റിൽ മെസ്സി നേടിയ ഗോളിന് 59-ാംമിനിറ്റിൽ തിരിച്ചടിച്ച് കേപ് വെർദെ മികവ് തെളിയിച്ചു. തുടർന്ന് അനുവദിച്ച ആദ്യ 15 മിനിറ്റ് എക്സ്ട്രാ ടൈമിൽ 3 -മത്തെ മിനിറ്റിൽ അർജൻ്റീന നേടിയ ഗോളിന് 13-ാം മിനിറ്റിൽ തിരിച്ചടിച്ചു. വിണ്ടും അനുവദിക്കപ്പെട്ട 15 മിനിറ്റിലെ 6-ാം മിനിറ്റിൽ അർജൻറീന നേടിയ മൂന്നാമത്തെ ഗോളിന് മറികടക്കാൻ അവർക്കായില്ല. ചാമ്പ്യൻമാരെ വിറപ്പിച്ച് രണ്ടു പ്രാവശ്യം തിരിച്ചടിച്ച് ഒപ്പമെത്തിയെങ്കിലും ചെറിയ ദ്വീപിൻ്റെ സ്വപ്നം പാഴായി. പ്രീ കോർട്ടറിൽ അർജൻ്റീന ഈജിപ്റ്റിനെ നേരിടും.

അറ്റ്ലാൻഡിക് സമുദ്രത്തിൻ്റെ മടിത്തട്ടിൽ ഒരു പൊട്ടുപോലെ പത്ത് ദ്വീപുകളുടെ കൂട്ടം,അഞ്ചേകാൽ ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെർദെ എന്ന ചെറു രാജ്യത്തെക്കുറിച്ച് പലരും കേട്ടത് പോലും ഇത്തവണ ലോകകപ്പ് കളിക്കാൻ എത്തിയപ്പോഴാണ്. സാക്ഷാൽ മെസ്സിയുടെ അർജൻറീനയെ പോലും അവസാന നിമിഷം വരെ വിറപ്പിച്ചുകൊണ്ട് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച് അവർ മടങ്ങി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles