ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “വടു-The Scar” ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്നു.
നീലാംബരി പ്രൊഡക്ഷൻസ് വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മുരളി നീലാംബരി, ഡോ: മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു. മുരളി നീലാംബരി എഴുതിയ വരികൾക്ക് നവാഗതനായ പി ഡി സൈഗാൾ സംഗീതം പകരുന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, അസിസ്റ്റൻ്റ് ഡയറക്ടർ-ബാലാസാഗർ, അഞ്ചിത,സൗണ്ട് ഡിസൈൻ ആൻ്റ് ബിജിഎം-നിഖിൽ കെ മോഹൻ, ഫിനാൻസ് കൺട്രോളർ-ശ്രീകുമാർ പ്രിജി, കല-വിനീഷ് കണ്ണൻ,പരസ്യകല-വിഷ്ണു രാമദാസ്, ഷാജി പാലൊളി, കോസ്റ്റൂംസ്-പ്രസാദ് ആനക്കര, മേക്കപ്പ്-വിനീഷ് ചെറുകാനം, സ്റ്റിൽസ്-രാഹുൽ ലൂമിയർ, പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി, പി ആർ ഒ-എ എസ് ദിനേശ്,
മനു ശിവൻ.


Views Today : 74
Total views : 44103