കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഈ അടിയന്തര നടപടി. മതം പറഞ്ഞ് അധിക്ഷേപിക്കൽ, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവയിൽ പലതും ജാമ്യം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള വകുപ്പുകൾ ആയതിനാൽ നടൻ്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ ഈ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഇത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണന്നും കേസെടുക്കാൻ കഴിയില്ല എന്നും കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ ഇത് പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. നടി നീനാ കുറുപ്പ് അടക്കമുള്ള സാക്ഷികൾ നടൻ അധിക്ഷേപിച്ചതായി പോലീസിന് കൃത്യമായും മൊഴി നൽകിയിട്ടും എന്തുകൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതെന്ന് കോടതി ചോദിച്ചു. ടിനി ടോമിന് പുറമേ നടിമാരായ ശ്വേത മേനോൻ ,ലക്ഷ്മിപ്രിയ, എന്നിവർക്ക് എതിരെയും അൻസിബ കോടതിയെ സമീപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്‌ക്
ഡെയിലി ന്യൂസ് കേരള


Views Today : 186
Total views : 44329