തിരു: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്കാണ് കെട്ടിട നിർമ്മാണത്തിന് വേണ്ടി എത്തിച്ച കൂറ്റൻ ക്രെയിൻ മറിഞ്ഞത്. വികസനത്തിൻ്റെ ഭാഗമായി റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിൻ്റെ പണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ കൂടെയുള്ള ട്രെയിൻ ഗതാഗതം ഇതിനാൽ തടസ്സപ്പെടുകയും ചെയ്തു. മറ്റ് ട്രാക്കുകളിലൂടെയാണ് ട്രെയിൻ ഗതാഗതം ഇപ്പോൾ നടക്കുന്നത്.അപകടം നടന്ന ഭാഗത്ത് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ആ സമയത്ത് യാത്രക്കാർ കുറവായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പൈലിംഗ് പണികൾ ചെയ്തു കൊണ്ടിരിക്കവെ അപകടത്തിൽ പെട്ട ക്രെയിൻ പാളത്തിൽ നിന്ന് നിക്കം ചെയ്യാൻ ശ്രമം പുരോഗമിക്കുന്നതായി റെയിൽവെ അറിയിച്ചു.
ന്യൂസ് ഡെസ്ക്
ഡെയിലി ന്യൂസ് കേരള


Views Today : 187
Total views : 44330