ഇന്ന് ഫെബ്രുവരി ഒന്ന് ലോക
ഹിജാബ്
ഡേ ആയി ആചരിക്കുന്നു. യു.എസ്
കേന്ദ്രമായുള്ള
മുസ്ലിം സംഘടനയുടെ നേതൃത്വത്തിൽ
2013-ൽ ആണ് ഫെബ്രുവരി ഒന്ന്
ഹിജാബ് ദിനമായി ആചരിക്കാന്
തുടങ്ങിയത്.
മുസ്ലിംകളേയും മുസ്ലിമേതര
മതക്കാരെയും ഒരു
ദിവസം ഹിജാബ് ധരിക്കാൻ
ക്ഷണിക്കുന്നതും അവരുടെ ഹിജാബ്
അനുഭവങ്ങൾ പങ്കു വെക്കുകയുമാണ്
ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്.
ന്യൂയോര്ക്കിലെ സാമൂഹ്യ
പ്രവര്ത്തക നാസിം ഖാന് ആണ്
ഇതിന് നേതൃത്വം നല്കുന്നത്.
ഈ വര്ഷം 140 ഓളം രാജ്യങ്ങളിൽ
ഹിജാബ്
ഡേ അചരിക്കുന്നുണ്ടെന്ന്
സംഘാടകരുടെ വെബ്സൈറ്റ്
പറയുന്നു. 10 മില്യൺ ആളുകൾ ഈ
വര്ഷത്തെ ഹിജാബ്
കാമ്പെയിനില്
പങ്കെടുക്കുമെന്നാണ്
സംഘാടകര് കണക്കു കൂട്ടുന്നത്.
ഹിജാബ് ധരിച്ച് അതേകുറിച്ചുള്ള
അഭിപ്രായം # WorldHijabDay എന്ന
ഹാഷ്ടാഗില് സോഷ്യല്
മീഡിയയിൽ പങ്കു വെക്കുകയാണ്
കാമ്പെയിനിൽ പങ്കെടുക്കാനുള്ള
ഏറ്റവും പ്രാഥമികമായ രീതി.
കൂടുതല് അനുഭവങ്ങള്
സംഘാടകരുടെ വൈബ്സൈറ്റായ http://
worldhijabday.com -ലേക്ക് അയച്ചു
കൊടുക്കുകയും ചെയ്യാം.
തെരെഞ്ഞെടുത്തവ
പ്രസിദ്ധീകരിക്കും. നിലവില്
അനവധി ഹിജാബ് അനുഭവങ്ങള്
സൈറ്റില് ലഭ്യമാണ്.
2013 ഫെബ്രുവരി ഒന്നിന് ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സില്‍ വച്ച് നസ്മ ഖാന്‍ തന്റെ 30ാം വയസ്സില്‍ തുടക്കം കുറിച്ച ലോക ഹിജാബ് ദിനം ഇന്ന് പടര്‍ന്നു പന്തലിച്ച് ലോകത്താകമാനം സജീവമായിരിക്കുകയാണ്. തന്റെ 11ാം വയസ്സില്‍ ബംഗ്ലാദേശില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ നസ്മ പ്രൈമറി,ഹൈസ്‌കൂള്‍ കാലഘട്ടം തൊട്ടേ നിരന്തരം ഭീഷണികള്‍ക്കിടയിലൂടെയാണ് ജീവിച്ചിരുന്നത്.
‘ചെറുപ്പം തൊട്ടേ മതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ വിവേചനം അനുഭവിച്ചയാളാണ് ഞാന്‍. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം ഈ വിവേചനങ്ങളും ഭീഷണികളും മറ്റൊരു തലത്തിലായി. ദിവസവും തെരുവിലൂടെ നടക്കുമ്പോള്‍ ഞാന്‍ പല രീതിയിലുള്ള വെല്ലുവിളികളും നേരിടേണ്ടി വരുന്നു.
ഇത്തരത്തില്‍ തല മറക്കുന്നവരെല്ലാം ഇങ്ങനെയുള്ള അപവാദപ്രചാരണങ്ങള്‍ക്കിരയായി. തുടര്‍ന്നാണ് ഇത്തരത്തില്‍ വിവേചനങ്ങള്‍ക്കിരയായവരോട് അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ നസ്മ ആവശ്യപ്പെടുന്നത്. അപ്പോഴാണ് താന്‍ അനുഭവിച്ചതു പോലെയുള്ള നിരവധി ദുരനുഭവങ്ങളാണ് തന്റെ സഹോദരിമാരും നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഇതാണ് ലോക ഹിജാബ് ദിനത്തിന് തുടക്കമിടാന്‍ എന്നെ പ്രേരിപ്പിച്ചത്- 35ഉകാരിയായ നസ്മ ഖാന്‍ പറഞ്ഞു.
തുടര്‍ന്ന് എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിന് നസ്മയുടെ എന്‍.ജി.ഒയുടെ നേതൃത്വത്തില്‍ ലോക ഹിജാബ് ദിനം ആചരിച്ചു പോരുന്നു. ഈ ദിവസം എല്ലാ മതസ്ഥരായ സ്ത്രീകളോടും ലോകത്താകമാനമുള്ള മുസ്ലിം സ്ത്രീകളോട് ഐക്യദാര്‍ഢ്യപ്പെടാന്‍ ഹിജാബ് ധരിക്കാനാവശ്യപ്പെടുകയായിരുന്നു. നസ്മയുടെ ആഹ്വാനപ്രകാരം ലോകത്തുടനീളം നിരവധി സ്ത്രീകളാണ് മത-വര്‍ഗ്ഗ-ജാതി-വംശ വ്യത്യാസമില്ലാതെ ഹിജാബ് ഡേയില്‍ പങ്കെടുത്തതും നസ്മയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്തുവന്നതും.
എല്ലാ മതങ്ങളില്‍ പെട്ട സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുകയും എല്ലാവര്‍ക്കും ഹിജാബ് ധരിക്കാനും അത് അനുഭവിക്കാനുമുള്ള അവസരം എന്ന നിലക്കുമാണ് ഇങ്ങനെ ഒരു ദിനാചരണത്തിന് തുടക്കമിട്ടത്. ഹിജാബ് ധരിച്ച ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചും ഹിജാബ് തങ്ങള്‍ക്ക് നല്‍കുന്ന സുരക്ഷയും അഭിമാനവും മറ്റുള്ളവരെ ബോധ്യപ്പെടുത്തിയുമാണ് യുവതികളും പെണ്‍കുട്ടികളുമടങ്ങുന്ന സ്ത്രീ സമൂഹം ഈ ദിനത്തെ സജീവമാക്കുന്നത്. 2013നു ശേഷം ലോകത്തുടനീളം 190 രാജ്യങ്ങളിലെ സ്ത്രീകളാണ് ലോക ഹിജാ ബ് ദിനത്തില്‍ പങ്കാളികളായത്.
45 രാജ്യങ്ങളിലെ 70 ആഗോള അംബാസഡര്‍മാരും ഇതിന്റെ ഭാഗമായി. ബ്രിട്ടനിലെയും അമേരിക്കയിലെയും ഗള്‍ഫ്,ഏഷ്യന്‍,ആഫ്രിക്കന്‍,യൂറോപ്യന്‍ രാജ്യങ്ങളിലെയും വിവിധ മതങ്ങളില്‍പ്പെട്ട സ്ത്രീകളും ഈ ദിനാചരണത്തില്‍ പങ്കു ചേര്‍ന്നു. സ്‌ട്രോങ് ഇന്‍ ഹിജാബ്,വേള്‍ഡ് ഹിജാബ് ഡേ എന്നിങ്ങനെയുള്ള ഹാഷ് ടാഗോടു കൂടിയാണ് അവര്‍ സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചത്.
ഒരു പക്ഷേ, ഈ ഒരു ദിവസത്തെ അനുഭവം കൊണ്ട് മറ്റുള്ളവര്‍ക്ക് ഹിജാബിനെ പുതിയ ഒരു വെളിച്ചത്തിലൂടെ കാണാനാകും. ലോക ഹിജാബ് ദിന സ്ഥാപക പറഞ്ഞു നിര്‍ത്തുന്നു.
ലോക. ഹിജാബ് ദിനം
ഹിജാബ് മറയ്ക്കുക എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്. മറയ്ക്കുക, മറ, മൂടുപടം, അഭയസ്ഥാനം എന്നൊക്കെ അർത്ഥമുള്ള حجب (ഹിജബ്) എന്ന വാക്കിൽ നിന്ന് വന്നതാണിത്.
അറബി സംസാരിക്കുന്ന രാജ്യങ്ങളിലും പാശ്ചാത്യ നാടുകളിലും പൊതുവെ ഹിജാബ് എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നത് സ്ത്രീകളുടെ ശരീരവും തലയും മറക്കുക എന്നതാണ്. ഇസ്‌ലാമിൽ ഹിജാബിന് ഒതുക്കം, വിനയം, സ്വഭാവശുദ്ധി, സന്മാർഗ്ഗം എന്നീ അർത്ഥങ്ങളാണ് ഉള്ളത്.
നിർവചനം
ഇസ്‌ലാം മുസ്‌ലിം സ്ത്രീകൾക്ക് നിർബന്ധമാക്കിയ വസ്ത്രസംവിധാനമാണ് ഹിജാബ് എന്നത്. ഇത് ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരല്ല. മറിച്ച്, മുഖവും മുൻകൈയും ഒഴികെ എല്ലാം മറക്കുന്ന ഏത് വസ്ത്രവും ഹിജാബിന്റെ പരിധിയിൽ വരും.
ഖുർആനിൽ
“
സത്യ വിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ തഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ ശിരോവസ്ത്രങ്ങൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ……….. (24:31)


Views Today : 57
Total views : 44086