11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പുതിയ ആർ.ആർ.ടി.എസ് അതിവേഗ പാതയുമായി സർക്കാർ

പുതിയ ആർ.ആർ.ടി.എസ് അതിവേഗ പാത പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ടുപോകുമ്പോൾ മുമ്പ് സിൽവർലൈൻ പദ്ധതിക്കായി കല്ലിട്ട പ്രദേശത്തെ ഭൂവുടമകൾ ഇപ്പോഴും ദുരിതത്തിൽ. പുതിയ ബദൽ പദ്ധതിക്ക് മന്ത്രിസഭഅംഗീകാരം നൽകിയപ്പോഴും പഴയ പദ്ധതി മരവിപ്പാക്കാത്തതാണ് പ്രശ്നത്തിന് കാരണം.


ഉത്തരവ് നിലനിൽക്കുന്നതിനാൽ പാതയ്ക്കായി സർവേ നടത്തിയ ഈ വസ്തു‌ വാങ്ങാൻ ആരും തയാറാകുന്നില്ല. ബാങ്കിൽ വായ്പയ്ക്കായി ചെല്ലുമ്പോഴും തടസങ്ങളുണ്ടെന്ന് കെ റെയിൽ വിരുദ്ധ സമരസമിതി നേതാവ് രാജീവൻ പറഞ്ഞു.
121 ഹെക്ടറോളം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളായിരുന്നു സർക്കാർ നടത്തിയത്. ജീവിതംകാലം മുഴുൻ സമ്പാദിച്ചും കടംവാങ്ങിയും ഉണ്ടാക്കിയ പാർപ്പിടങ്ങളുടെ സമീപത്തടക്കം സംസ്ഥാനത്താകെ 6,744 സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. ഈ കല്ല് നാട്ടിയ ഭൂമിയുടെ ഉടമകളെല്ലാം ഇന്നും ആശങ്കയോടെ കഴിയുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles